റോയല്‍സിന്റെ വാരിക്കുഴിയില്‍ പുനെ വീണു
ജയ്പുര്‍: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തില്‍ പുനെ വാരിയേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 6 വിക്കറ്റ് ജയം. വീറുംവാശിയും നിറഞ്ഞ മത്സരത്തില്‍ പുനെ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്ത് ബാക്കി നില്‍ക്കെ റോയല്‍സ് മറികടന്നു.

റോസ് ടെയ്‌ലര്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് രാജസ്ഥാന് നിര്‍ണായകമായത്. ക്യാപ്റ്റന്‍ ഷെയിന്‍ വോണ്‍ മനസ്സില്‍ കണ്ടത് ടെയ് ലര്‍ കളത്തില്‍ നടപ്പാക്കുകയായിരുന്നു. ടെയ്‌ലറെ രണ്ട് തവണ ജീവന്‍ ലഭിച്ചതും പുനെയ്ക്ക് തിരിച്ചടിയായി. ടെയ്‌ലര്‍ തന്നെയാണ് കളിയിലെ കേമന്‍. പുനെയ്ക്കു വേണ്ടി രാഹുല്‍ ശര്‍മ മൂന്നു വിക്കറ്റ് നേടി. പുനെയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
കളിച്ച എട്ടു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച പൂനെ കൊച്ചിയ്ക്ക് പിന്നാലായി അവസാന സ്ഥാനക്കാരാണ്.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications