സ്വന്തം നാട്ടില്‍ രാജസ്ഥാന് തോല്‍വി
ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 63 റണ്‍സ് ജയം. സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടു വച്ച 197 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.3 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടായി. ഡഗ് ബോലിംഗറുടെ തകര്‍പ്പന്‍ ബൗളിംഗാണു രാജസ്ഥാനെ തകര്‍ത്തത്. അജിന്‍ക്യ രഹാനെയുടെ ചെറുത്തുനില്‍പ്പ് (36 പന്തില്‍ 52) ഒഴിച്ചാല്‍ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്റെ ചെറുത്തുനില്‍പ്പ് തീര്‍ത്തും ദുര്‍ബലമായിരുന്നു.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണ്‍ ചെന്നൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വോണിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച് ഓപ്പണര്‍മാരായ മുരളി വിജയും ഹസിയും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടു നേടി. 30 പന്തില്‍ 46 റണ്‍സെടുത്ത ഹസിയെ ജൊഹാന്‍ ബോത്ത പുറത്താക്കിയതിനു ശേഷമാണു രാജസ്ഥാന്‍ മത്സരത്തിലേക്കു മടങ്ങിയെത്തിയത്. വിജയിക്കു കൂട്ടായെത്തിയ റെയ്‌നയും അടിച്ചു പറത്താനുള്ള മൂഡിലായിരുന്നു. നായകന്‍ എം.എസ്. ധോണിയുടെയും (19 പന്തില്‍ 41) ഓപ്പണര്‍ മുരളി വിജയുടെയും (40 പന്തില്‍ 53) ഇന്നിംഗ്‌സുകളാണ് ചെന്നൈയ്ക്കു കരുത്തു പകര്‍ന്നത്. മൈക്ക് ഹസി (30 പന്തില്‍ 46), സുരേഷ് റെയ്‌ന (27 പന്തില്‍ 43) എന്നിവരും അവസരത്തിനൊത്തുയര്‍ന്നു. രാഹുല്‍ ദ്രാവിഡ് (16 പന്തില്‍ 20) മികച്ച തുടക്കം നല്‍കിയെങ്കിലും ബോലിംഗറുടെ പന്തില്‍ പുറത്തായതു ക്ഷീണമായി. ആസാദ് റൗത്ത് (14 പന്തില്‍ 19) അവസാന ഓവറുകളില്‍ പൊരുതിയതും വിഫലമായി.
സ്‌കോര്‍ 135 ലെത്തിച്ച ശേഷമാണു വിജയ് ക്രീസ് വിട്ടത്. ഇല്ലാത്ത റണ്ണിനായി ഓടിയ വിജയിയെ ബോത്ത നേരിട്ടുള്ള ഏറില്‍ പുറത്താക്കി. ധോണിയും റെയ്‌നയും ഒത്തുചേര്‍ന്നപ്പോഴും രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കു രക്ഷയുണ്ടായില്ല. ലീഗില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച വോണ്‍ നാലോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റെടുത്തില്ല. അദ്ദേഹത്തിന്റെ നാല് ഓവറില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ 34 റണ്‍സ് നേടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications