ഹൈദരാബാദില്‍ വീരേതിഹാസം
ഹൈദരാബാദ്: നായകന്‍ വീരേന്ദര്‍ സേവാഗിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ അഞ്ചിന് 175 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി ടീം ആറു പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

സേവാഗിന്റെ സെഞ്ചുറികടന്ന പ്രകടനമാണ് (56 പന്തില്‍ 119) ഡെവിള്‍സിനെ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്. ഡെക്കാന്‍ ബൗളര്‍മാരെ നിലംതൊടീക്കാതെ പറത്തിയ സവാഗ് 48 പന്തിലാണു 100 തികച്ചത്. സേവാഗിന്റെ കന്നി ഐപിഎല്‍ സെഞ്ചുറി കൂടിയായിരുന്നു ഇത്. കളിയിലെ കേമന്‍ സേവാഗാണ്. ടോസ് നേടിയ ഡെവിള്‍സ് ഡെക്കാനെ ബാറ്റിംഗിനു വിടുകയായിരുന്നു. ജീന്‍ പോള്‍ ഡുമിനി (31 പന്തില്‍ 55), നായകന്‍ കുമാര്‍ സംഗക്കാര (36 പന്തില്‍ 44), ശിഖര്‍ ധവാന്‍ (18 പന്തില്‍ 29), ഡാനിയേല്‍ ക്രിസ്റ്റിയന്‍ (22 പന്തില്‍ പുറത്താകാതെ 27) എന്നിവരുടെ ബാറ്റിംഗ് മികവാണു മുന്‍ ചാമ്പ്യന്‍മാര്‍ക്കു പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. മൂന്നാം ഓവറില്‍ രവി തേജയെ നഷ്ടപ്പെട്ട ഡെക്കാന്‍ തകരുമെന്നു കരുതിയെങ്കിലും മികച്ച കൂട്ടുകെട്ടിലൂടെ അവര്‍ മടങ്ങി വന്നു. രണ്ടു റണ്‍ മാത്രം നേടിയ തേജയെ ആവിഷ്‌കാര്‍ സാല്‍വി വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയുടെ കൈയിലെത്തിക്കുകയായിരുന്നു.
സ്‌കോര്‍ 58 ലെത്തിയപ്പോഴാണു ഡെക്കാന്റെ ധവാന്റെ വിക്കറ്റ് അജിത് അഗാര്‍ക്കര്‍ നേടിയത്. അപകടകാരിയായ സംഗക്കാരയെ ജെയിംസ് ഹോപ്‌സ് പുറത്താക്കിയെങ്കിലും റണ്ണൊഴുക്കു തടയാനായില്ല. നാല് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ അര്‍ധ സെഞ്ചുറി നേടിയ ഡുമിനി ഡെവിള്‍സ് ബൗളര്‍മാരെ അമ്പരപ്പിച്ചു.
ഡുമിനിയുടെയും സംഗക്കാരയുടെയും എന്നിവരുടെ ബാറ്റിങ് മികവില്‍ ഡെക്കാണ്‍ 175 റണ്‍സെടുത്തപ്പോഴും ഏഴ് ഓവറില്‍ മൂന്നു വിക്കറ്റിന് 32 എന്ന നിലയിലേക്ക് ഡെവിള്‍സ് കൂപ്പുകുത്തിയപ്പോഴും വിജയ ഡെക്കാനൊപ്പമാണെന്ന് തോന്നി. എന്നാല്‍ സെവാഗിന്റെ ഒറ്റയാള്‍ പോരാട്ടം കളിയുടെ ഗതി മാറ്റിമറിച്ചു. ഒരറ്റത്ത് വിക്കറ്റ് വീണത് സെവൊഗിനെ ഉലച്ചതേയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications