കൊമ്പന്‍മാര്‍ മണല്‍ക്കാട്ടില്‍
ജയ്പൂര്‍: മണല്‍ക്കാട്ടിലെ വേട്ടയ്ക്കായി കൊച്ചിയുടെ കൊമ്പന്‍മാര്‍ ഇറങ്ങുന്നു. വമ്പന്‍ ടീമുകളെയെല്ലാം അട്ടിമറിച്ചെത്തുന്ന കൊച്ചി ടസ്‌ക്കേഴ്‌സ് ആദ്യ ഐപിഎല്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെയും കീഴടക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ആദ്യ രണ്ടു കളികളില്‍ തോറ്റ ശേഷം പിന്നീട് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളെ കൊമ്പുകുത്തിച്ച ടസ്‌ക്കേഴ്‌സിനെതിരെയുള്ള മത്സരം കടുത്തതായിരിക്കുമെന്ന് വോണ്‍ നയിക്കുന്ന റോയല്‍സ് ടീമിനറിയാം. മികച്ച തുടക്കത്തിനുശേഷം ഇടറുകയാണ് പ്രഥമ ഐ.പി.എല്ലിലെ ചാമ്പ്യന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ രണ്ടു കളികളും ജയിച്ച ശേഷം പിന്നീട് നാലില്‍ മൂന്നു മത്സരങ്ങളിലും റോയല്‍സ് തോല്‍വിയറിഞ്ഞു. ഒരുമത്സരം മഴ കാരണം നടന്നില്ല.
പോരാട്ട വീര്യവും ഇച്ഛാശക്തിയും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഷെയ്ന്‍ വോണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. ഇനിയുള്ള തോല്‍വികള്‍ ഐപിഎല്ലില്‍ തങ്ങളുടെ സാധ്യതകളെ ബാധിയ്ക്കുമെന്നും അവര്‍ക്കറിയാം.
വോണ്‍, ഷെയ്ന്‍ വാട്‌സന്‍, റോസ് ടെയ്‌ലര്‍ , രാഹുല്‍ ദ്രാവിഡ്, അശോക് മെനേരിയ, ഷോണ്‍ ടെയ്റ്റ്, സിദ്ധാര്‍ഥ് ത്രിവേദി, ജേക്കബ് ഓറം എന്നിങ്ങനെ പ്രഗല്ഭര്‍ ഉള്‍പ്പെട്ട രാജസ്ഥാന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെപോകുന്നതാണ് വിനയാകുന്നത്.
മറുവശത്ത് മഹേല ജയവര്‍ധനെയുടെ നായകത്വത്തില്‍ കളത്തിലിറങ്ങുന്ന കൊമ്പന്മാര്‍ മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് കൊല്‍ക്കത്തയെ കഴിഞ്ഞ കളിയില്‍ കീഴടക്കിയത്. അതിന് മുമ്പുള്ള ജയങ്ങള്‍ വ്യക്തിഗതപ്രകടനങ്ങളുടെ മികവിലായിരുന്നെങ്കില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള വിജയം തങ്ങളുടെ വലിപ്പമെന്തെന്ന് കൊച്ചി ടീമിന് മനസ്സിലാക്കി കൊടുത്തിരിയ്ക്കുന്നു.
ജയവര്‍ധനെയും ബ്രന്‍ഡണ്‍ മക്കല്ലവും അണിനിരക്കുന്ന ഓപണിങ് ജോടി മിക്ക കളികളിലും ക്ലിക്കാവുന്നു. ഓള്‍റൗണ്ട് മികവു കാട്ടുന്ന രവീന്ദ്ര ജദേജയാണ് കൊച്ചിക്കാരുടെ മറ്റൊരു ശക്തികേന്ദ്രം. ഐപിഎല്‍ നാലാം സീസണിലെ വിസ്മയമായി മാറാന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ഥിവ് പട്ടേലും ബ്രാഡ് ഹോഡ്ജും മധ്യനിരയില്‍ മികച്ചു കളിക്കുന്നതും ടീമിന് ആത്മവിശ്വാസം പകരും. ബൗളിങ്ങില്‍ ആര്‍.പി. സിങ് കഴിഞ്ഞ കളിയില്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. മുത്തയ്യ മുരളീധരനും വിനയ് കുമാറിനും കൃത്യതയോടെ പന്തെറിയാന്‍ കഴിഞ്ഞാല്‍ മണലാരണ്യത്തിലും കൊമ്പന്‍മാര്‍ക്ക് ഛിന്നം വിളിയ്കാകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications