വിരാട് വീരന്‍; പുനെ വിറച്ചുവീണു
ബാംഗ്ലൂര്‍: നിലനില്‍പ്പിനുവേണ്ടുയുള്ള പോരാട്ടത്തിനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ വെള്ളിയാഴ്ച കളത്തിലിറങ്ങിയത്. ഒടുക്കും തിരിച്ചുകയറിയത് തീര്‍ത്തും റോയല്‍ ആയ വിജയം സ്വന്തമാക്കിക്കൊണ്ടുതന്നെ. 26റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് പൂനെ വാരിയേഴ്‌സിനെ തോല്‍പ്പിച്ചത്. തകര്‍പ്പന്‍ ബാറ്റിംഗിലൂടെ അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും(67) അതിവേഗത്തില്‍ ബഹുദൂരം സ്‌കോര്‍ ഉയര്‍ത്തിയ ക്രിസ് ഗെയിലിന്റെ(49)യും മികവിലാണ് റോയല്‍സ് വിജയം നേടിയത്.

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ പുനെ റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പുനെയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 34 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ഓപ്പണര്‍ ജസി റൈഡര്‍ക്കും 23 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ നായകന്‍ യുവരാജ് സിംഗിനും മാത്രമാണ് പുനെ നിരയില്‍ പിടിച്ചു നില്‍ക്കാനായത്. നേരത്തെ ബാംഗ്ലൂരിന്റെ ഓപ്പണര്‍മാരായ ഗെയിലും തിലകരത്‌നെ ദില്‍ഷനും(19) ചേര്‍ന്ന് പുനെ ബൗളര്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. ഗെയില്‍ കളത്തില്‍ വന്‍ അപകടകാരിയായി മാറി.
പുനെ താരം കമ്രാന്‍ ഖാന്റെ ഒരോവറില്‍ 20 റണ്‍സും അടുത്ത ഓവറില്‍ 19 റണ്‍സും നേടിയ ഗെയില്‍ പുനെയെ തുടക്കത്തിലേ തന്നെ വിറപ്പിച്ചുനിര്‍ത്തി.
26 പന്തില്‍ നിന്ന് നാലു ഫോറുകളും നാലു സിക്‌സറുകളും പറത്തിയാണ് ഗെയില്‍ 49 റണ്‍സ് നേടിയത്. കമ്രാന്‍ ഖാനെയും ജെറോം ടെയ്‌ലറിനെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച കോഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നു. 42 പന്തില്‍ നിന്ന് നാലു ഫോറുകളും നാലു സിക്‌സറുകളുമുള്‍പ്പടെയാണ് കോഹ്ലി അര്‍ധസെഞ്ചുറി കരസ്ഥമാക്കിയത്.
എ.ബി. ഡിവില്യേഴ്‌സ് 26 റണ്‍സും സൗരഭ് തിവാരി 14 റണ്‍സും നേടി പുറത്തായപ്പോള്‍ മുഹമ്മദ് കൈഫ് എട്ടുറണ്‍സോടെയും അഭിമന്യു മിഥുന്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെനിന്നു. പുനെയ്ക്കുവേണ്ടി തോമസ്, രാഹുല്‍ ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റും ജെറോം ടെയ്‌ലര്‍ ഒരു വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications