ജയ്പൂര്‍: ഐപിഎല്ലില്‍ അജയ്യത എന്നൊന്നില്ലെന്ന് തെളിയിച്ചുകൊണ്ട് കരുത്തരായ മുംബൈയെ വീഴത്തി രാജസ്ഥാന്‍ റോയല്‍സ് വീണ്ടും കരുത്ത് തെളിയിച്ചു. മുബൈയുടെ ബാറ്റിങ്‌നിരയ്ക്ക് അടിതെറ്റി ദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും ഷെയ്ന്‍ വോണിന്റെ ടീമിന് സാധിച്ചു.

പന്തു കൊണ്ടും ബാറ്റുകൊണ്ടും മികവ് പ്രകടിപ്പിച്ച ജൊഹാന്‍ ബോത്തയാണ് അവരുടെ വിജയശില്‍പി. ആറു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബോത്ത 39 പന്തില്‍ നിന്ന് 45 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ്‌സ്‌കോററാകുകയും ചെയ്തു.
നേരത്തെ ബോത്തയുടെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അശോക് മനേരിയ, അമിത് സിംഗ് എന്നിവരുടെയും തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ രാജസ്ഥാനെ സഹായിച്ചത്.
17 റണ്‍സ് നേടിയ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ടോപ്‌സ്‌കോററെന്നത് മുംബൈയുടെ ബാറ്റിങ് തകര്‍ച്ചയുടെ നേര്‍സാക്ഷ്യമായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍(5), ഡേവി ജേക്കബ്‌സ്(15), അമ്പാട്ടി റായിഡു(11), രോഹിത് ശര്‍മ(13) കെയ്‌റോണ്‍ പൊള്ളാര്‍ഡ്(4) എന്നിവര്‍ക്കു വന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോയതോടെ മുംബൈ ബാറ്റിംഗ് 100ന് താഴെ ഒതുങ്ങുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ രാജ്‌സഥാനും പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണര്‍ രാഹുല്‍ ദ്രാവിഡിനെ(5) തുടക്കത്തിലേ നഷ്ടമായെങ്കിലും ഷെയ്ന്‍ വാട്‌സണും(26) ബോത്തയും ചേര്‍ന്ന് അവരെ വിജയതീരത്തെത്തിചത്ചു.