Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജാക്കന്മാരെ വീഴ്ത്തി യോദ്ധാക്കള്‍ തുടങ്ങി

മുംബൈ: പഞ്ചാബിന്റെ രാജാക്കന്മാരെ വീഴ്ത്തി പുനെയുടെ യോദ്ധാക്കള്‍ ഐപിഎല്ലില്‍ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ അരങ്ങേറി. മുംബൈ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 112 റണ്‍സടിച്ചപ്പോള്‍ 42 പന്തു ബാക്കിയിരിക്കെ വാരിയേഴ്‌സ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

Yuvraj

ഒരു ഘട്ടത്തില്‍ 45 / 6 എന്ന നിലയില്‍ പതറിയ പഞ്ചാബിനെ 43 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 51 റണ്ണടിച്ച റയാന്‍ മക്ലാരന്റെ ഒറ്റയാള്‍ പോരാട്ടമാണ് 100 കടത്തിവിട്ടത്. ഗ്രേയം സ്മിത്തിനെ തുടക്കത്തില്‍ പ്രവീണ്‍ കുമാര്‍ പുറത്താക്കിയെങ്കിലും പിന്നീട് ജെസ്സി റൈഡറും (17 പന്തില്‍ ആറു ഫോറടക്കം 31) മിഥുന്‍ മന്‍ഹാസും (32 പന്തില്‍ 35) 60 റണ്‍സ് ചേര്‍ത്ത് പുനെയുടെ രക്ഷക്കെത്തി. അഭേദ്യമായ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ യുവരാജ് സിങ്ങും (15 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം 21 നോട്ടൗട്ട്) റോബിന്‍ ഉത്തപ്പയും (14 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സുമടക്കം 21 നോട്ടൗട്ട്) 45 റണ്‍സ് ദ്രുതഗതിയില്‍ അടിച്ചെടുത്തതോടെ വിജയം നേരത്തെയെത്തി.

ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റ് (1) മടങ്ങുന്നതു കണ്ടാണ് പഞ്ചാബിന്റെ ഇന്നിങ്‌സിന് തുടക്കമായത്. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ശ്രീകാന്ത് വാഗ് ഷോണ്‍ മാര്‍ഷിനെയും (1) പുറത്താക്കി. പോള്‍ വാല്‍താറ്റിയെ (6) മൂന്നാം ഓവറിന്റെ നാലാം പന്തില്‍ ആരോണ്‍ റൈഡറുടെ കൈയിലെത്തിച്ചതോടെ പഞ്ചാബ് 9/3 എന്ന നിലയില്ലാക്കയത്തിലാണ്ടു.

വിദര്‍ഭക്കാരന്‍ ഇടംകൈയന്‍ പേസര്‍ ശ്രീകാന്ത് വാഗ് തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തി. ഇത്തവണ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു (0) വാഗിന് കീഴടങ്ങിയത് രാഹുല്‍ ശര്‍മ്മയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ 9/4 എന്ന നിലയിലായി പഞ്ചാബ്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മലയാളി താരം അഭിഷേക് നായരും (12) സണ്ണിസിംഗും (12) 27 റണ്‍ കൂട്ടിച്ചേര്‍ത്തെങ്കിലും ആറാം ഓവറില്‍ യുവരാജ് സണ്ണിയെ റണ്ണൗട്ടാക്കി. ഒന്‍പതാം ഓവറില്‍ അഭിഷേക് റൈഡറെ ഉയര്‍ത്തിയടിച്ച് യുവരാജിന് ക്യാച്ച് സമ്മാനിച്ചതോടെ പഞ്ചാബ് 45 / 6 എന്ന സ്ഥിതിയിലായി. തുടര്‍ന്നായിരുന്നു മക്‌ലാരന്റെ ഒറ്റയാള്‍ പോരാട്ടം.

മറുപടിക്കിറങ്ങിയ പൂനെയ്ക്ക് ആദ്യപന്തില്‍ തന്നെ ഓപ്പണറായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്ടന്‍ ഗ്രേം സ്മിത്തിനെ (0) നഷ്ടമായി. പ്രവീണ്‍കുമാറിന്റെ പന്തില്‍ മക്ലാരന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. എന്നാല്‍ തുടര്‍ന്നിറങ്ങിയ മിഥുന്‍ മന്‍ഹാസ് (35) ജെസി റൈഡര്‍ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 59 റണ്‍ കൂട്ടിച്ചേര്‍ത്തു. മലയാളി താരം അഭിഷേക് നായരാണ് എട്ടാം ഓവറില്‍ മന്‍ഹാസിനെ ഗില്‍ക്രിസ്റ്റിന്റെ കൈയിലെത്തിച്ച് സഖ്യം പൊളിച്ചത്.

മന്‍ഹാസ് 32 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടിച്ചു. അടുത്ത ഓവറില്‍ മക്‌ലാരന്‍ റൈഡറെ (31) ഗില്ലിയെ ഏല്‍പ്പിച്ചെങ്കിലും പൂനെ പതറിയില്ല.. നാലാം വിക്കറ്റില്‍ ഒരു മികച്ച ക്യാപ്ടന്‍ യുവിയും (21 നോട്ടൌട്ട്) പാതിമലയാളി താരം റോബിന്‍ ഉത്തപ്പയും (22 നോട്ടൌട്ട്) ചേര്‍ന്ന് 41 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+