കൊമ്പന്മാര്‍ വീണ്ടും പരാജയഭാരത്തില്‍
മുംബൈ: കളിക്കളത്തില്‍ സ്മാര്‍ട്ടാകുമെന്ന് പറഞ്ഞ കൊമ്പന്മാര്‍ക്ക് മേല്‍ വീണ്ടും പരാജയത്തിന്റെ ഭാരം. തങ്ങളെപ്പോലെ തന്നെ ഐപിഎല്‍ മാമാങ്കത്തില്‍ പുതുമുഖങ്ങളായ പുനെ വാരിയേഴ്‌സിന് മുന്നില്‍ കൊച്ചിയ്ക്ക് നാലുവിക്കറ്റ് തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊച്ചിയ്ക്ക് നിശ്ചിത 20ഓവറില്‍ എട്ടു വിക്കറ്റ നഷ്ടത്തില്‍ 148 റെണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിംഗിനിറങ്ങിയ പുനെ പടയാളികള്‍ ഏഴു പന്തു ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 37 റണ്‍സ് നേടി പുറത്താകാതെ നിന് മോഹ്നിഷ് മിശ്രയുടെയും 31 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെയും മികവിലായിരുന്നു പുനെയുടെ ജയം. ഗ്രെയിം സ്മിത്ത്(24), ജസി റൈഡര്‍(17) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നേരത്തെ 33 പന്തില്‍ നിന്നു 47 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും 36 പന്തില്‍ നിന്നു 39 റണ്‍സ് നേടിയ ബ്രാഡ് ഹോഡ്ജിന്റെയും 18 പന്തില്‍ നിന്നു 26 റണ്‍സ് നേടി പുറത്താകാതെ നിന്ന മലയാളി താരം റൈഫി വിന്‍സന്റ് ഗോമസിന്റെയും മികച്ച പ്രകടനമാണു കൊച്ചിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ആദ്യ മത്സരത്തില്‍ ഏറെ പഴികേട്ട താരമായിരുന്നു റൈഫി, ഇത്തവണ റൈഫിയ്ക്ക് അതിന് മറുപടി നല്‍കാനായി.
ആദ്യ ഓവറിന്റെ ആദ്യ പന്തില്‍ത്തന്നെ ബ്രണ്ടന്‍ മക്കല്ലത്തിനെ മടക്കിയയച്ചുകൊണ്ടാണ് പുനെ വാരിയേഴ്‌സ് മത്സരം തുടങ്ങിയത്. അല്‍ഫോന്‍സോ തോമസ് എറിഞ്ഞ പന്തില്‍ മക്കല്ലത്തിനെ(0) വിക്കറ്റിനു പിന്നില്‍ റോബിന്‍ ഉത്തപ്പ പിടികൂടുകയായിരുന്നു. രണ്ടു ഓവറുകള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍ണലിനു മുന്നില്‍ വി.വി.എസ്. ലക്ഷ്മണന്‍ ഒന്നും ചെയ്യാനാവാതെ മടങ്ങിയതോടെ കൊച്ചി നില രണ്ടിന് 11 എന്ന നിലയിലായി.
പിന്നാലെ രണ്ടു റണ്‍സ് നേടിയ നായകന്‍ മഹേള ജയവര്‍ധനെയും മടക്കി പാര്‍ണല്‍ കൊച്ചിക്ക് വീണ്ടും അടി നല്‍കി. പിന്നാലെ 21 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലിനും പിഴച്ചതോടെ നാലു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയില്‍ വന്‍തകര്‍ച്ചയെ നേരിട്ട കൊച്ചിക്ക് ഹോഡ്ജ്- ജഡേജ സഖ്യമാണ് തുണയായത്.
സമ്മര്‍ദത്തിനടിപ്പെടാതെ സ്വതസിദ്ധ ശൈലിയില്‍ ബാറ്റുവീശയ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കൊച്ചിയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറ്റി. എന്നാല്‍ ജഡേജയും ഹോഡ്ജും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ വീണ്ടും തകര്‍ച്ചയായിരുന്നു.
പിന്നീട് അവസാന ഓവറുകളില്‍ മികച്ച ഷോട്ടുകളിലൂടെ റൈഫിയാണ് കൊച്ചിയുടെ രക്ഷകനായത്. മൂന്നു ബൗണ്ടറികളുള്‍പ്പടെയാണ് റൈഫിയുടെ 26.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications