Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ദ്രാവിഡിനെയും ചോദ്യം ചെയ്‌തേക്കും

മുംബൈ: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ റെയ്ഡുകള്‍ക്ക് സാധ്യത. മലയാളി താരം ശ്രീശാന്തടക്കം മൂന്ന് കളിക്കാരും ഏതാനും ഇടനിലക്കാരും അറസ്റ്റിലായതിന് പിന്നാലെയാണിത്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ശനിയാഴ്ച റെയ്ഡ് നടക്കുക. രാജസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, മുതലാളിമാരായ ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവരെയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാന്റെ മുന്‍നിര താരങ്ങളായ അജിന്‍ക്യ രഹാനെ, ബ്രാഡ് ഹോഡ്ജ് എന്നിവരും നിരീക്ഷണത്തിലാണ്. ഇവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനിടയുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം ഒത്തുകളിച്ചതാണെന്നതിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും കളിക്കാരിലേക്കും വ്യാപിപ്പിക്കുന്നത്.

rahul dravid

അതിനിടെ ശനിയാഴ്ച ശ്രീശാന്തിന് വേണ്ടി ജാമ്യാപേക്ഷ നല്‍കുമെന്ന് അറിയിച്ചിരുന്ന അഭിഭാഷകന്‍ ദീപക് പ്രകാശ് അത് തിരുത്തി. എഫ് ഐ ആര്‍ കിട്ടാന്‍ വൈകുന്നതിനാല്‍ ശനിയാഴ്ചയും ശ്രീശാന്തിന് ജാമ്യാപേക്ഷ നല്‍കാന്‍ കഴിയില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് ശേഖരിച്ചുതുടങ്ങിയത് മാര്‍ച്ച രണ്ടുമുതലെന്നാണ് റിപ്പോര്‍ട്ട്.

ചില മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വിചിത്രമായ തീരുമാനങ്ങളെടുത്തത് രാജസ്ഥാന്‍ റോയല്‍സിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡിനെ പോലെ ഒരു കളിക്കാരന്‍ വാതുവെപ്പ് സംഘവുമായി ബന്ധപ്പെട്ടു എന്ന് ചിന്തിക്കാന്‍ പോലും ഒരു ശരാശരി ക്രിക്കറ്റ് ആരാധകന് കഴിയില്ല.

എന്നാലും സ്പിന്നര്‍ സുനില്‍ നരേന് വേണ്ടി ഒരുക്കിയ സ്‌ലോ ബൗളിംഗ് പറുദീസയായ കൊല്‍ക്കത്തില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാതിരുന്ന ദ്രാവിഡിന്റെ നടപടി ആരാധകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. കളി രാജസ്ഥാന്‍ എട്ട് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തിരുന്നു.

Story first published: Saturday, May 18, 2013, 13:09 [IST]
Other articles published on May 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+