പുനെയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം
മുംബൈ: കൊച്ചിയുടെ വമ്പിന മുന്നില്‍ കഴിഞ്ഞവട്ടം തോറ്റമ്പിയ മുംബൈക്കാര്‍ ഇത്തവണ പുനെ പടയാളികള്‍ക്ക് മുന്നില്‍ മാനം കാത്തു. ലോകകപ്പിനിടെ പോരാട്ടവീര്യം കുറഞ്ഞുവെന്നതിന്റെ പേരില്‍ പഴികേട്ട് മുനാഫ് പട്ടേലാണ് മുംബൈക്കാരെ വിജയത്തിലേയ്ക്ക് നയിച്ചത്. മുനാഫിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു കളിക്കളത്തില്‍ കണ്ടത്. ഏഴു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് പുനെ വാറിയേഴ്‌സിനെ തുരത്തിയത്. ജയം ഉറപ്പാക്കിയിട്ടും അവസാന പന്തുവരെ കളിവലിച്ചുനീട്ടിയശേഷമായിരുന്നു മുംബൈ വിജയം കണ്ടത്. പുനെ ക്യാപ്റ്റന്‍ യുവരാജിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. റണ്‍സൊന്നുമെടുക്കാതെയാണ് യുവി പുറത്തായത്.

ആദ്യം ബാറ്റുചെയ്ത പുനെ 17.2 ഓവറില്‍ 118 റണ്‍സിന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അവസാന പന്തില്‍ രോഹിത് ശര്‍മ(20) നേടിയ സിക്‌സറിലൂടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 37 റണ്‍സ് നേടിയ മധ്യനിര താരം അമ്പാട്ടി റായിഡു, 35 റണ്‍സ് നേടിയ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ആറു റണ്‍സ് നേടിയ ജയിംസ് ഫ്രാങ്കഌന്‍ എന്നിവരാണ് പുറത്തായ മുംബൈ ബാറ്റ്‌സ്മാന്മാര്‍. 16 റണ്‍സുമായി ആന്‍ഡ്രൂ സൈമണ്ട്‌സായിരുന്നു വിജയത്തിലെത്തുമ്പോള്‍ രോഹിത് ശര്‍മയ്ക്കു കൂട്ട്. 74 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ടൂര്‍ണമെന്റിലാദ്യമായി സച്ചിനെ പുറത്താക്കാന്‍ പുനെയ്ക്കു കഴിഞ്ഞെങ്കിലും മുംബൈയുടെ വിജയം തടയാന്‍ അവര്‍ക്കായില്ല. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പുനെയ്ക്ക് 17 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി. പിന്നീട് ആ ആ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ അവര്‍ക്കായില്ല. റോബിന്‍ ഉത്തപ്പയുടെ(45) ഒറ്റയാള്‍ പ്രകടനമാണ് അവരെ 119 ലെത്തിച്ചത്.
4.4 ഓവറില്‍ 17ന് നിലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത ഉത്തപ്പ പുനെയെ വന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചപ്പോള്‍ പൊള്ളാര്‍ഡ് ഉജ്ജ്വലമായ ക്യാച്ചിലൂടെ മുംബൈയ്ക്കു ബ്രേക്ക് ത്രൂനല്‍കുകയായിരുന്നു. മുനാഫ് പട്ടേല്‍ 2.2 ഓവറില്‍ എട്ട് റണ്‍സിന് മൂന്നു വിക്കറ്റും മലിംഗ, മൊര്‍ത്തസ, അഹമ്മദ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications