Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപണിങ് സച്ചിനും പോണ്ടിങുമായിരിക്കുമോ?

Sachin-Ponting
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ രണ്ട് വലിയ ബാറ്റ്മാന്‍മാരുടെ കൂട്ട് കെട്ട് ഉണ്ടാകും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ് എന്നീ ഇതിഹാസ നായകരുടെ കൂടി ചേരലാണ് മുംബൈ ടീമില്‍ ഉണ്ടാകുന്നത്.

മുന്‍ ആസ്ട്രലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ 2.12 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. കുറെ തവണ ഞങ്ങള്‍ എതിര്‍ ടീമുകളില്‍ നിന്ന് കടുത്ത മത്സരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരുമിച്ച് ഒരു ടീമില്‍ മത്സരത്തിനൊരുങ്ങുന്നതെന്നും ഇത് ശരിക്കും വലിയ അനുഭവമായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു സീസണിലും സച്ചിനുമായി നിരവധി കോമ്പിനേഷനുകള്‍ നോക്കിയിട്ടുണ്ട്. പക്ഷേ ഒന്നും വിജയിച്ചില്ല. സനത് ജയസൂര്യ, റിച്ചാര്‍ഡ് ലെവി, ജെയിംസ് ഫ്രാങ്ക്‌ലിന്‍, റയാന്‍ മക്ലാറന്‍ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് പരീക്ഷിച്ചിരുന്നത്.

ആദ്യ രണ്ടു സീസണിലും ടെണ്ടുല്‍ക്കറിനൊപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജയസൂര്യയാണ് ബാറ്റിങ് തുടങ്ങിയത്. ശ്രീലങ്കയ്ക്ക ഇത് അഭിമാന നിമിഷമാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ കളിക്കാരനൊപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അന്ന് ജയസൂര്യ പറഞ്ഞിരുന്നു. കുറെ ബാറ്റിങ് തന്ത്രങ്ങള്‍ ഇതിഹാസ നായകനില്‍ നിന്ന് പഠിച്ചെന്നും പറഞ്ഞിരുന്നു.

ആറാം സീസണില്‍ മുംബൈ ഇന്ത്യയെ നയിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. ബൗളിങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി നിലവിലുള്ള നായകന്‍ ഹര്‍ഭജന്‍ സിംഗ് നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്.
ആദ്യത്തെ നാലു സീസണിലും സച്ചിന്‍ തന്നെയാണ് ടീമിനെ നയിച്ചിരുന്നത്.

2011ലാണ് ഹര്‍ഭജനുവേണ്ടി സച്ചിന്‍ ക്യാപ്റ്റന്‍സി നല്‍കിയത്. പുതിയ സീസണില്‍ ജോണ്‍ റൈറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും അനില്‍ കുംബ്ലെ മുഖ്യഉപദേശകനായും പ്രവര്‍ത്തിക്കും. ഒട്ടേറെ സീനിയര്‍ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതിനാല്‍ സച്ചിനെ പോലൊരാളാണ് നല്ലതെന്ന നിലപാടാണ് ക്ലബ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

Story first published: Friday, February 8, 2013, 19:18 [IST]
Other articles published on Feb 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+