ഡെവിള്‍സിനെ ഇന്ത്യന്‍സ് തകര്‍ത്തു
മുംബൈ: യുവതാരങ്ങളുടെ മികവില്‍ മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 32റണ്‍സിന്റെ തകര്‍പ്പം ജയം നേടി. മുംബൈയുടെ മിന്നുന്ന ബൗളിങ്ങിന് മുന്നില്‍ ഡെവിള്‍സ് 146റണ്‍സിന് പരാജയം വഴങ്ങുകയായിരുന്നു. ഐപിഎല്‍ നാലാം സീസണില്‍ ഡെയര്‍ ഡെവിള്‍സിനെ നിരാശയിലേയ്ക്ക് കൂപ്പുകുത്തിച്ച മറ്റൊരു മത്സരമായി വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്നത്. ഇൌ വിജയത്തോടെ 16 പോയിന്റുമായി മുംബൈ സെമി ഉറപ്പിച്ചു.

ടോസ് നേടിയ ഡല്‍ഹി നായകന്‍ വീരേന്ദര്‍ സെവാഗ് മുംബൈയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ബ്ലിസ്സാര്‍ഡും സച്ചിന്‍ തെണ്ടുല്‍ക്കറും(14) ചേര്‍ന്ന് 5.2 ഓവറില്‍ 50 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സിന് നല്ല തുടക്കം സമ്മാനിച്ചു. നാലു റണ്‍സിനിടെ സച്ചിനും ബ്ലിസ്സാര്‍ഡും പുറത്തായതോടെ സ്‌കോറിങ് നിരക്ക് കുറഞ്ഞെങ്കിലും നിലയുറപ്പിച്ചശേഷം ആഞ്ഞടിച്ച അമ്പാട്ടി റായുഡു- രോഹിത് ശര്‍മ സഖ്യം മൂന്നാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. പതിനേഴാം ഓവറില്‍ ടീം സ്‌കോര്‍ 141ല്‍ നില്‌ക്കെ ശര്‍മയെ പുറത്തായശേഷം സ്‌കോറിങ്ങിന് വേഗം നഷ്ടപ്പെട്ടു. നല്ല അസ്സല്‍ കളിക്കാരായ പൊള്ളാര്‍ഡിനെയും സൈമണ്ട്‌സിനെയും ഡല്‍ഹി ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ തളച്ചിടുകയായിരുന്നു. ജെയിംസ് ഹോപ്‌സ് നടത്തിയ (44 പന്തില്‍ 55) ചെറുത്തു നില്‍പ്പും വേണുഗോപാല്‍ റാവുവിന്റെ പോരാട്ടവും (27 പന്തില്‍ 37) മുംബൈയുടെ ജയം വൈകിച്ചത് സ്റ്റേഡിയത്തില്‍ ചെറിയ ആശങ്കയുണ്ടാക്കാതിരുന്നില്ല.
മുംബൈയുടെ കുന്തമുന ലസിത് മലിംഗ 24 വിക്കറ്റതാണു മത്സരത്തിലെ മറ്റൊരു സവിശേഷത. നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തിളങ്ങിയില്ലെങ്കിലും അമ്പാട്ടി റായിഡുവിന്റെയും (39 പന്തില്‍ 59) രോഹിത് ശര്‍മയുടെയും (32 പന്തില്‍ 49) മികവാണു ഡല്‍ഹിക്കു 179 റണ്‍സിന്റെ ലക്ഷ്യം മുന്നോട്ടു വച്ചു കൊടുത്തത്. ഓപ്പണര്‍ അയ്ഡന്‍ ബ്ലിസാര്‍ഡും (23 പന്തില്‍ 37) ഡല്‍ഹിയെ അടിച്ചു തകര്‍ത്തു. 14 പന്തില്‍ 14 റണ്‍സെടുത്ത സച്ചിനെ ഇര്‍ഫാന്‍ പഠാന്‍ ബൗള്‍ഡാക്കുകയായിരുന്നു.
അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ചു രോഹിതിന്റെ വിക്കറ്റ് മോര്‍ണി മോര്‍ക്കല്‍ കൈക്കലാക്കി.റായിഡു ജെയിംസ് ഹോപ്‌സിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായി. ഡല്‍ഹിക്കു വേണ്ടി മോര്‍ണി മോര്‍ക്കല്‍, ഇര്‍ഫാന്‍ പഠാന്‍, സയദ് നദീം, ജെയിംസ് ഹോപ്‌സ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications