For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ കുതിക്കുന്നു പുനെ പുറത്തേക്ക്

By Ajith Babu

മുംബൈ: തോല്‍ക്കാനായി മാത്രം ഐപിഎല്ലില്‍ കളിയ്ക്കുന്ന പുനെ യോദ്ധാക്കള്‍ ഇത്തവണ മുട്ടുമടക്കിയത് മുംബൈ ഇന്ത്യന്‍സിനോട്. പുനെ വാരിയേഴ്‌സിനെ 21 റണ്‍സിനു കീഴടക്കിയ മുംബൈ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

Mumbai Indians

ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ മുബൈ തുടക്കത്തില്‍ പതറി. സ്‌കോര്‍ 18 ല്‍ നില്‍ക്കുമ്പോള്‍ ബിസ്‌ല (6) പുറത്ത്. അല്‍ഫോന്‍സോ തോമസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ മികച്ചൊരു ക്യാച്ചിലൂടെയാണ് ബിസ്‌ലയെ പവലിയനിലേക്കു മടക്കിയത്.

ഒരറ്റത്ത് പതുക്കെ നിലയുറപ്പിക്കാന്‍ ശ്രമിച്ച സച്ചിനെ യുവരാജ് പുറത്താക്കിയതോടെ അട്ടിമറി പ്രതീക്ഷിച്ചവര്‍ ഏറെ. 24 പന്തില്‍ നിന്ന് 24 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ മുംബൈ രണ്ടു വിക്കറ്റിന് 58 എന്ന നിലയിലായി.

തുടര്‍ന്ന് റായിഡുവിനെയും പുറത്താക്കി യുവ് രാജ് വാരിയേഴ്‌സിന്റെ കരുത്തറിയിച്ചു. 27 റണ്‍സെടുത്ത റായിഡു മനീഷ് പാണ്ഡെയുടെ ക്യാച്ചിലൂടെ പുറത്തായി. 12 റണ്‍സെടുത്ത രോഹിത് ശര്‍മയെ രാഹുല്‍ ശര്‍മയും പുറത്താക്കിയതോടെ

മുംബൈ 14.2 ഓവറില്‍ നാലിന് 96 എന്ന നിലയിലായി. എന്നാല്‍, പിന്നീട് സുമന്‍ കൂറ്റനടികളിലൂടെ മുംബൈ സ്‌കോര്‍ ചലിപ്പിച്ചു. 16 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും അടിച്ചുകൂട്ടി 36 റണ്‍സ് സ്വന്തമാക്കിയ ടി. സുമനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 10.6 ഓവറില്‍ അമ്പാടി റായുഡു (27) പുറത്താകുമ്പോള്‍ ക്രീസിലെത്തിയ സുമന്റെ മിന്നല്‍ പ്രകടനമാണ് 150ന് മേലുള്ള സ്‌കോര്‍ മുംബൈയ്ക്ക് സാധ്യമാക്കിയത്. സുമനൊപ്പം കിരണ്‍ പൊള്ളാര്‍ഡും കൂടിച്ചേര്‍ന്നതോടെ മുംബൈ സ്‌കോറിന് ശരവേഗം. 21 പന്തില്‍ രണ്ട് വീതം ബൗണ്ടറികളുടെയും സിക്‌സറുകളുടെയും സഹായത്തോടെ പൊള്ളാര്‍ഡ് 29 റണ്‍സ് നേടി.

സുമനേയും രാഹുല്‍ ശര്‍മ പുറത്താക്കി. മന്‍ഹാസിന്റെ ക്യാച്ചിലൂടെയാണ് സുമന്‍ പുറത്തായത്. സുമനാണ് മുംബൈ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍. പുനെയ്ക്കായി യുവരാജിനെക്കൂടാതെ ജെറോം ടെയ്‌ലര്‍, രാഹുല്‍ ശര്‍മ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുവരാജ് 4 ഓവറിവല്‍ 22 റണ്‍സ് വഴങ്ങിയപ്പോള്‍ ടെയ്‌ലര്‍ 34 റണ്‍സും വഴങ്ങി. രാഹുല്‍ ശര്‍മ ഏഴ് റണ്‍സ് മാത്രമാണ് നാല് ഓവറില്‍ വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പുനെയ്ക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ വിക്കറ്റ് നഷ്ടപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സൊന്നും എത്തുന്നതിന് മുന്‍പേ ജെസി റൈഡറെ നഷ്ടമായ പൂനെ ആ തിരിച്ചടിയില്‍ നിന്ന് പിന്നീട് കരകയറിയില്ല. 34 റണ്‍സെ ടുത്ത ഉത്തപ്പ പുറത്താകാതെ നിന്നു. മുംബൈയ്ക്കുവേണ്ടി മലിംഗ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, May 12, 2012, 15:45 [IST]
Other articles published on May 12, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+