പിറന്നാള്‍ ദിനത്തില്‍ സച്ചിന് വിജയമധുരം
ഹൈദരാബാദ്: മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിയ്ക്കാത്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ 37 റണ്‍സിന്റെ വിജയം രുചിച്ചു. ഐപിഎല്ലില്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ വീഴത്തിയ മുംബൈ ആറ് കളിയില്‍ അഞ്ചും ജയിച്ച് പത്ത് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചാം വിക്കറ്റില്‍ 102 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയ രോഹിത് ശര്‍മയുടെയും (56 നോട്ടൗട്ട്) ആന്‍ഡ്രൂ സൈമണ്ട്‌സിന്റെയും മികവില്‍ 20 ഓവറില്‍ 172 റണ്‍സെടുത്തു. സ്വന്തം തട്ടകത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 135 റണ്‍സില്‍ അവസാനിച്ചു.
നാലോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ചാര്‍ജ്ജേഴ്‌സിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റെടുത്ത പേസര്‍ ലസിത് മലിംഗയാണ് കളിയിലെ താരം. നേരത്തേ സചിന്‍ ടെണ്ടുല്‍കറും (24 പന്തില്‍ 28) ഡേവി ജേക്കബ്‌സും (20 പന്തില്‍ 32) ചേര്‍ന്ന് മുംബൈ ടീമിന് മികച്ച തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ 70ലെത്തി നില്‍ക്കെ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് അവരെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഇതിന് ശേഷം കളത്തിലെത്തിയ ശര്‍മയും സൈമണ്ട്‌സും ടീമിനെ കരകയറ്റുകയായിരുന്നു.
വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 14ലെത്തി നില്‍ക്കെ ഓപണര്‍ സണ്ണി സോഹല്‍ (5) റണ്ണൗട്ടായി മടങ്ങി. രണ്ടാം വിക്കറ്റില്‍ 27 റണ്‍സ് ചേര്‍ത്ത ശിഖര്‍ ധവാനെയും (22 പന്തില്‍ 25) കുമാര്‍ സങ്കക്കാരയെയും (28 പന്തില്‍ 34) മലിംഗ ചെറിയ ഇടവേളയില്‍ പുറത്താക്കി.
നാലാമനായെത്തിയ കാമറോണ്‍ വൈറ്റ് (ഒന്ന്) റണ്ണൗട്ടായി. ശേഷമെത്തിയ ആര്‍ക്കും വിജയത്തിലേക്ക് ബാറ്റ് വീശാനായില്ല. മുംബൈ ഇന്ത്യന്‍സിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങും മത്സരത്തില്‍ നിര്‍ണായകമായി. ഡക്കാന്‍ ബൗളിങ്ങില്‍ നാലോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മാത്രമാണ് തിളങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications