വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാസ്തു പേടിച്ച് സച്ചിനും കൂട്ടരും ഡ്രസിങ്‌റൂം മാറി

By Lakshmi

മുംബൈ: സിനിമാലോകത്തെന്നപോലെ ക്രിക്കറ്റ് ലോകത്തുമുണ്ട് ഒട്ടേറെ അന്തവിശ്വാസങ്ങള്‍. പല ക്രിക്കറ്റ് താരങ്ങളും അടിയുറച്ച ദൈവവിശ്വാസികളും ജ്യോതിഷ വിശ്വാസികളുമാണ്. ഇതില്‍ ശ്രീശാന്ത് എന്നോ ഹര്‍ഭജന്‍ എന്നോ, സച്ചിന്‍ ടെണ്ടുല്‍ക്കറെന്നോ വ്യത്യാസമില്ല. ഓരോ വിജയത്തിലും തങ്ങള്‍ വിശ്വസിക്കുന്ന ദൈവം തുണയ്ക്കുന്നുവന്നവര്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ പാളുമ്പോള്‍ അവര്‍ ജ്യോതിഷ പരിഹാരങ്ങള്‍ തേടുന്നു. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ് ഒരു വിശ്വസത്തിന്റെ പേരില്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിരിക്കുന്നു.

Mumbai Indians

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറും മികച്ച ബൗളര്‍ ലസിത് മലിംഗയുമടങ്ങുന്ന ടീമിനെ പരാജയപ്പെടുത്താന്‍ ആരുമില്ലെന്ന വിശ്വാസത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുതലാളിമാര്‍. എന്നാല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയോട് അപ്രതീക്ഷിതപരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ടീമിന് തലയ്ക്ക് അടിയേറ്റതുപോലെയായി. ഐ.പി.എല്ലിലെ പുതുമുഖങ്ങളായ കൊച്ചി ടീമിനെതിരെ അനായാസജയം പ്രതീക്ഷിച്ചാണ് സച്ചിനും കൂട്ടരും ഗ്രൗണ്ടിലിറങ്ങിയത്. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റുകൊണ്ട് കൊച്ചിയാകട്ടെ ദയനീയമായ അവസ്ഥയിലായിരുന്നുതാനും. ആദ്യബാറ്റിങിനിറങ്ങിയ മുബൈക്കാര്‍ 182 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിക്കൊണ്ട് കൊച്ചിയെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം തവണയും കൊച്ചി കൊമ്പന്‍മാര്‍ തോറ്റുമടങ്ങും എന്ന് ഏവരും വിധിയെഴുതിയതാണ്. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ അവര്‍ അദ്ഭുതവിജയം നേടിയപ്പോള്‍ മുംബൈക്കാരുടെ പ്രതീക്ഷകള്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ അഭിമാനവും വീണുടഞ്ഞു.

ആ തോല്‍വിയോടെ പോയിന്റ് നിലയില്‍ നാലാംസ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു സച്ചിന്റെ ടീമിന്.
അപ്രതീക്ഷിതതോല്‍വിക്ക് കാരണം വാസ്തുവിലെ ചില അപാകങ്ങളാണെന്ന് ചില ജ്യോതിഷികള്‍ ചൂണ്ടിക്കാണിക്കുന്നത്. ടീമിന്റെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലെ ഡ്രെസിങ് റൂമിനാണത്രേ വാസ്തുദോഷം. ഉടന്‍ ഈ റൂം മാറണമെന്ന് ജ്യോതിഷികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാലുസീസണിലും ടീം ഉപയോഗിച്ചത് ഇതേ ഡ്രസിങ് റൂം ആയിരുന്നില്ലേ എന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ഇപ്പോഴേറ്റ ്പ്രഹരത്തിന് കാരണം ഇതാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ടീം ഡ്രസിങ് റൂം മാറി. സ്‌റ്റേഡിയത്തില്‍ തന്നെയുള്ള മറ്റൊരു മുറിയാണ് ഇനി മുംബൈ ഇന്ത്യന്‍സ് ഡ്രസിങ് റൂമായി ഉപയോഗിക്കുക.
ഹനുമാന്‍ ജയന്തിയായ തിങ്കളാഴ്ച പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഡ്രസിങ് റും മാറ്റം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂജകള്‍ക്കും മുറിമാറല്‍ ചടങ്ങുകള്‍ക്കും മേല്‍നോട്ടം വഹിച്ചുകൊണ്ട് ആദ്യാവസാനം ടീം ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും സ്ഥലത്തുണ്ടായിരുന്നു. നിതയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പൂജകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച പൂനേ വാരിയേസിനോടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുറി മാറ്റം ടീമിന്റെ വിജയത്തെ തുണയ്ക്കുമോ എന്ന് കളി കഴിഞ്ഞാലറിയാം. വാസ്തുവിനെ പേടിച്ച് പൂജകള്‍ നടത്തുന്ന ആദ്യടീമല്ല മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ ഹൈദരാബാദിലെ ഉപ്പാള്‍ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി പത്തു മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സും ഇതുപോലെ പൂജകള്‍ നടത്തിയിരുന്നു.

അടുത്ത മത്സരത്തിന് അതേ സ്റ്റേഡിയത്തില്‍ വച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തോല്‍പ്പിച്ച് ഡക്കാന്‍ വലിയ തിരിച്ചുവരവും നടത്തി. മുംബൈ ഇന്ത്യന്‍സിന്റെ കാര്യവും ഇങ്ങനെയൊക്കെ ആകുമായിരിക്കും.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X