മുംബൈയില്‍ രാജക്കന്മാര്‍ മുട്ടുമടക്കി
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പടയോടത്തില്‍ പഞ്ചാബിന്റെ രാജാക്കന്മാര്‍ വീണു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 23 റണ്‍സിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

ബോളിങിലും ബാറ്റിങിലുംം ഫീല്‍ഡിങിലുംം ഒരുപോലെ മികച്ചപ്രകടനം കാഴ്ചവെച്ചാണ് മുംബൈ വിജയക്കൊടി നാട്ടിയത്. ഒരുവിക്കറ്റും മികച്ച ഫീല്‍ഡിംഗിലൂടെ രണ്ടു നിര്‍ണായക ക്യാച്ചും 11 പന്തില്‍ 18 റണ്‍സും നേടിയ പൊളാര്‍ഡാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ പോയിന്റുനിലയില്‍ ഒന്നാമതെത്തിയ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ് പിച്ചില്‍നിന്നു തുടക്കത്തില്‍ ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാന്‍ മുംബൈയെ ബാറ്റിംഗിനയച്ചു. രണ്ടാം ഓവറില്‍ത്തന്നെ അതിനുഫലവും കണ്ടു. ബിപുല്‍ശര്‍മയുടെ സ്പിന്‍ മാജിക്കില്‍ ഡേവി ജേക്കബ്(10) ബൗള്‍ഡ്. തുടര്‍ന്നു ക്രീസിലെത്തിയ അമ്പാട്ടി റായിഡു സച്ചിനുമായിച്ചേര്‍ന്ന് മുംബൈയെ മുന്നോട്ടുനയിച്ചു.
ഇരുവരും ശ്രദ്ധാപൂര്‍വം ബാറ്റ് ചെയ്തതോടെ 10 ഓവറില്‍ മുംബൈക്ക് 67 റണ്‍സ് മാത്രമാണുണ്ടായിരുന്നത്
പിന്നീട് അമ്പാട്ടി റായിഡു പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിച്ചു. ഇതോടെ മുംബൈയുടെ സ്‌കോര്‍ കുതിച്ചു. പ്രവീണ്‍കുമാര്‍ എറിഞ്ഞ 12-ാം ഓവറാണ് കാര്യങ്ങള്‍ മുംബൈക്ക് അനുകൂലമാക്കിയത്. ഈ ഓവറില്‍ 15 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. ഇതില്‍ 14-ഉം പിറന്നത് റായിഡുവിന്റെ ബാറ്റില്‍നിന്നാണ്. 13.3 ഓവറില്‍ മുംബൈ 100 പൂര്‍ത്തിയാക്കി.
തുടര്‍ന്നു കൂറ്റനടികളിലൂടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആദ്യം റായിഡുവും(37 പന്തില്‍ 51) പിന്നീട് സച്ചിനും (45 പന്തില്‍ 51) പുറത്തായി. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകളിലൂടെ വന്‍ സ്‌കോറിലെത്തിക്കാനുള്ള മുംബൈ ബാറ്റ്‌സ്മാന്മാരുടെ ശ്രമം ഫലവത്താകാതെവന്നതോടെ അവര്‍ 159 റണ്‍സിലൊതുങ്ങി. പഞ്ചാബിനുവേണ്ടി പീയൂഷ് ചൗളയും റിയാന്‍ ഹാരിസും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗാരംഭിച്ച പഞ്ചാബിന് തുടക്കത്തിലെ തകര്‍ന്നു. നാലാം പന്തില്‍ത്തന്നെ ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിനെ ഹര്‍ഭജന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന ഷോണ്‍ മാര്‍ഷും പോള്‍ വല്‍ത്തട്ടിയും ടീമിനെ മുന്നോട്ടുനയിച്ചു ആദ്യമൊന്നു പതറിയെങ്കിലും വല്‍ത്തട്ടി ക്രമേണ ട്രാക്കിലെത്തിയതോടെ പഞ്ചാബിന്റെ സ്‌കോര്‍ കുതിച്ചു.
ഒരറ്റത്ത് മാര്‍ഷ് മികച്ച ഫോമിലായിരുന്നു. എന്നാല്‍, ഐപിഎല്‍ നാലാം സീസണില്‍ ആദ്യമായി ബോള്‍ ചെയ്യാനെത്തിയ സൈമണ്ട്‌സ് ആദ്യ ഓവറില്‍ വല്‍ത്തട്ടിയെ(33) പുറത്താക്കി. ലോംഗ് ഓണില്‍ പൊളാര്‍ഡിനു ക്യാച്ച്. അധികം താമസിയാതെ ഡേവിഡ് ഹസിയും ദിനേഷ് കാര്‍ത്തികും മടങ്ങിയതോടെ 13.2 ഓവറില്‍ നാലിന് 83 എന്ന സ്‌കോറിലേക്കു പതിച്ചു.
മുനാഫ് പട്ടേലിന്റെ പന്തില്‍ രോഹിത് ശര്‍മ ഉജ്വലമായി പിടിച്ച് ഹസിയെ മടക്കിയപ്പോള്‍ കാര്‍ത്തികിനെ പൊളാര്‍ഡ് മടക്കി. ഒടുവില്‍ പഞ്ചാബ് 136 റണ്‍സിനു പുറത്തായി. മുംബൈക്കു വേണ്ടി മലിംഗ, ഹര്‍ഭജന്‍, മുനാഫ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications