സച്ചിന് മുന്നില്‍ ധോണി വീണു
മുംബൈ: ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റണ്ണേഴ്‌സപ്പായ മുംബൈ ഇന്ത്യന്‍സിന് എട്ട് റണ്‍സിന്റെ വിജയം. 48 പന്തില്‍ അഞ്ച് സിക്‌സറും എട്ട് ഫോറുമടക്കം 87 റണ്‍സുമായി കളം നിറഞ്ഞ രോഹിത് ശര്‍മയുടെ മികവില്‍ മുംബൈ 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈക്ക് 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത ഹര്‍ഭജന്‍ സിങ്ങാണ് ചെന്നൈയുടെ നട്ടെല്ലൊടിച്ചത്. ഈ വിജയത്തോടെ കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിന് മധുരപ്രതികാരം വീട്ടാനും മുംബൈയ്ക്കായി.

മുംബൈയുടെ ആന്‍ഡ്രൂ സൈമണ്ട്‌സ് (26 പന്തില്‍ പുറത്താവാതെ 31) രോഹിതിന് മികച്ച പിന്തുണയേകി. സചിന്‍ ടെണ്ടുല്‍കര്‍ (അഞ്ച്), അമ്പാട്ടി റായുഡു (27), ആര്‍. സതീഷ് (പൂജ്യം) എന്നിവര്‍ പുറത്തായശേഷമാണ് രോഹിത് ശര്‍മ സൈമണ്ട്‌സിനൊപ്പം മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്തു.
ബദരിനാഥിന്റെയും മൈക്ക് ഹസ്സി(41)യുടെയും ബാറ്റിങ് മികവില്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. 12 ഓവറില്‍ മൂന്നു വിക്കറ്റിന് 101 റണ്‍സെടുത്തിരുന്ന ചെന്നൈയ്ക്ക്് ശേഷിച്ച എട്ട് ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിരിക്കെ 64 റണ്‍സ് മതിയായിരുന്നു.
സ്‌കോര്‍ 98ല്‍ നില്‌ക്കെ ഹസ്സിയും തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ധോനിയും(3) പുറത്തായത് ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം സ്‌പെല്ലിനെത്തിയ ഹര്‍ഭജന്‍ ചെന്നൈ മധ്യനിരയെ പിഴുതെറിഞ്ഞു. നേരത്തെ റെയ്‌നയെ മടക്കിയ ഭാജി അനിരുദ്ധ, ആല്‍ബി മോര്‍ക്കല്‍, അശ്വിന്‍, ജോഗീന്ദര്‍ ശര്‍മ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി അഞ്ചു വിക്കറ്റ് നേടിയതിനൊപ്പം മുംബൈയുടെ വിജയം ഉറപ്പിച്ചിരുന്നു. നാലാമനായിറങ്ങിയ ബദരിനാഥ് പൊരുതിനിന്നെങ്കിലും മുംബൈയുടെ വിജയം തടയാന്‍ അദ്ദേഹത്തിനുമായില്ല. അഞ്ച് വിക്കറ്റെടുത്ത് ഫോമിലേക്കുയര്‍ന്ന ഭാജി തന്നെയാണ് കളിയിലെ കേമന്‍.
നേരത്തെ ടോസ് നേടിയ ധോനി മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48 പന്തുകള്‍ മാത്രം നേരിട്ട രോഹിത് എട്ടു ബൗണ്ടറിയും അഞ്ചു സിക്‌സറും പറത്തിയാണ് 87 റണ്‍സെടുത്തത്. മൂന്നാമനായിറങ്ങിയ രോഹിതും സച്ചിന് പകരക്കാരനായെത്തിയ റായുഡുവും ചേര്‍ന്ന് നല്ലൊരു കൂട്ടുകെട്ടുയര്‍ത്തി. വിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications