മാധ്യമങ്ങള്‍ക്കുമേല്‍ ഐപിഎല്‍ ധാര്‍ഷ്ട്യം
മുംബെ : പണക്കൊഴുപ്പിന്റെ അഹന്തയില്‍ സ്വയം മറക്കുകയാണ് ഐപിഎല്‍ മേധാവികള്‍. ട്വെന്റി20 ചൂതാട്ടത്തിന് ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്ത മാധ്യമ നിയന്ത്രണമേര്‍പ്പെടുത്തിയാണ് ഐപിഎല്‍ തങ്ങളുടെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നത്. നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ടൂര്‍ണമെന്റ് ബഹിഷ്കരിക്കേണ്ടി വരുമെന്ന് സ്പോര്‍ട്ട്സ് ജേണലിസ്റ്റിക് ഫെഡറേഷനും എഡിറ്റേഴ്സ് ഗില്ഡും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഈ മാസം 18ന് ആരംഭിക്കുന്ന ഐപിഎല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീതിയ്ക്കും സദാചാരത്തിനും നിരക്കാത്തതാണ് ഈ നിയന്ത്രണങ്ങളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മത്സരവേദിയില്‍ നിന്നെടുക്കുന്ന ചിത്രങ്ങളുടെ ഉടമസ്ഥാവകാശം ഐപിഎല്ലിനാണെന്നാണ് ഒരു വിചിത്രമായ നിബന്ധന. മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങളൊന്നും പത്രത്തിലല്ലാതെ ആ സ്ഥാപനത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളിലോ വെബ് സൈറ്റുകളിലോ ന്യൂസ് പോര്‍ട്ടലിലോ ഉപയോഗിക്കരുത്. ഐപിഎല്ലിന്റെ സ്വന്തം വെബ് സൈറ്റിലല്ലാതെ മറ്റൊരു വെബ് സൈറ്റിലും ഈ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
എപി, എഎഫ്‍പി മുതലായ അന്താരാഷ്ട്ര ഏജന്‍സികള്‍ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ഇത്തരം വ്യവസ്ഥകള്‍ നിലനിന്നാല്‍ ഐപിഎല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളില്ലെന്നാണ് അവരുടെ നിലപാട്.
പോര്‍ട്ടല്‍ അവകാശം ഒരു അമേരിക്കയിലെ ഒരു കമ്പനിയ്ക്ക് 20 കോടി രൂപയ്ക്ക് വിറ്റിരിക്കുകയാണ് ഐപിഎല്‍. മറ്റു പോര്‍ട്ടലുകള്‍ക്കും വെബ് സൈറ്റുകള്‍ക്കും അക്രിഡിറ്റേഷന്‍ നല്‍കില്ലെന്ന കര്‍ശന നിലപാടിന് കാരണം ഇതാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications