Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെബ് സൈറ്റുകള്‍ക്ക് ഐപിഎല്‍ വിലക്ക്

(വാര്‍ത്തയും വിവരങ്ങളുമറിയാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന വായനക്കാര്‍ ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു? വെബ് സൈറ്റുകളെ ഐപിഎല്‍ വേദിയില്‍ നിന്ന് വിലക്കിയ ഐപിഎല്‍ നടപടിയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുക)

മുംബെ : ഐപിഎല്‍ സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും അമേരിക്കക്കാരന്റെ വെബ് സൈറ്റില്‍ കണ്ട് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തൃപ്തിയടയുക.

വെബ് സൈറ്റുകളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഐപിഎല്‍ മത്സരവേദികളുടെ പ്രസ് ഗാലറിയില്‍ പ്രവേശനം നല്‍കാനാവില്ലെന്ന കടുംപിടിത്തത്തില്‍ സംഘാടകര്‍ ഉറച്ചു നില്‍ക്കുകയാണ്. 50 കോടി രൂപയ്ക്ക് വെബ് സൈറ്റ് അവകാശം സ്വന്തമാക്കിയ അമേരിക്കന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ മാത്രം കളിയുടെ വാര്‍ത്തയും ചിത്രങ്ങളും വന്നാല്‍ മതിയെന്നാണ് കടുംപിടിത്തം.

എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ചര്‍ച്ചയെ തുടര്‍ന്ന് ഇളവുണ്ടായിട്ടുണ്ട്. പത്ര ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങള്‍ ഒരു മണിക്കൂറിനകം ഐപിഎല്‍ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്നും പത്രങ്ങളുടെ വെബ് സൈറ്റുകളില്‍ ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു പഴയ നിബന്ധന.

ആറു ചിത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ നല്‍കാനുളള അനുവാദം ഐപിഎല്‍ നല്‍കിയതോടെ അച്ചടി മാധ്യമങ്ങളുടെ പ്രതിഷേധം തണുത്തു. പത്രങ്ങളില്‍ അച്ചടിക്കാത്ത ആറു ചിത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനിലും നല്‍കാം.

മത്സരത്തിനു മുമ്പും മത്സര ശേഷവും മാത്രമേ മറ്റ് വെബ് സൈറ്റുകളില്‍ വാര്‍ത്ത വരാന്‍ പാടുളളൂവെന്നാണ് ചട്ടം. അതായത് മത്സര സമയത്ത് ഒരേയൊരു വെബ് സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ എന്ന അവസ്ഥയാണ് സംഘാടകരും അവകാശം സ്വന്തമാക്കിയ അമേരിക്കയിലെ കമ്പനിയും ആഗ്രഹിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മത്സരം ബഹിഷ്കരിക്കുമെന്ന് ന്യൂസ് പേപ്പര്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. അച്ചടി മാധ്യമങ്ങളുടെ കാര്യത്തില്‍ ഈ ഭീഷണി ഫലിച്ചിട്ടുണ്ട്. പതിമൂന്ന് പേജ് ഉണ്ടായിരുന്ന മാധ്യമ നിയന്ത്രണ രേഖയ്ക്ക് ഇപ്പോള്‍ രണ്ടു പേജ് മാത്രമേയുളളൂ.

വാര്‍ത്തയും ചിത്രങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും ഏജന്‍സികളെയും വിലക്കിയിട്ടുണ്ട്. എപി, എഎഫ്‍പി മുതലായ ഏജന്‍സികള്‍ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തയും വിവരങ്ങളുമറിയാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന വായനക്കാര്‍ ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു? വെബ് സൈറ്റുകളെ ഐപിഎല്‍ വേദിയില്‍ നിന്ന് വിലക്കിയ ഐപിഎല്‍ നടപടിയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, April 9, 2008, 15:09 [IST]
Other articles published on Apr 9, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+