For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മനീഷ് പാണ്ഡെ ഉടക്കുന്നു

By Ajith Babu

ബംഗ്ലൂര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് നാലാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലേക്കുള്ള കരാര്‍ വാഗ്ദാനം മനീഷ് പാണ്ഡെ നിരസിച്ചു. 2009, 2010 സീസണില്‍ ചലഞ്ചേഴ്‌സിനായി കളിച്ച പാണ്ഡെ താരലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളെ ലേലത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് ഒഴിവാക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് കരാര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലിലെ ആദ്യ ഇന്ത്യന്‍ സെഞ്ചൂറിയനാണ് പാണ്ഡെ. മികച്ച പ്രകടനം നടത്തിയിട്ടുള്ള പാണ്ഡെയും അമ്പാടി റായുഡുവും അടക്കമുള്ള താരങ്ങളെ ഓപ്പണ്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യയ്ക്കായി ഒരു മത്സരമെങ്കിലും കളിച്ച ഉമേഷ് യാദവ്, സൗരഭ് തിവാരി തുടങ്ങിയ താരങ്ങള്‍ക്ക് ലേലത്തിലൂടെ കോടിക്കണക്കിന് രൂപ പ്രതിഫലമായി ലഭിക്കുമ്പോള്‍ പാണ്ഡെയടക്കമുള്ളവര്‍ക്കുള്ള പരമാവധി ലഭിക്കാവുന്നത് 30 ലക്ഷം രൂപയാണ്.അന്താരാഷ്ട്ര മത്സരം കളിക്കാത്തവരെ ലേലത്തിനു വേണ്ടെന്ന നിയന്ത്രണം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ.

വിദേശ താരങ്ങളില്‍ ആഭ്യന്തര മത്സരം കളിച്ചവരുള്‍പ്പെടെ ലേലത്തിനു ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയുടെ താത്പര്യമനുസരിച്ചാണ് വിചിത്രമായ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Story first published: Saturday, May 12, 2012, 17:11 [IST]
Other articles published on May 12, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+