Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊമ്പന്മാര്‍ക്ക് ആവേശമേകാന്‍ ലാലും പ്രിയനും

കൊച്ചി: കൊമ്പന്മാരുടെ വെടിക്കെട്ട് കാണാന്‍ കൊച്ചി സ്റ്റേഡിയത്തില്‍ സ്‌ക്രീനിലെ താരങ്ങളും, മോഹന്‍ലാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, നടി ലക്ഷമി റായ്, ഗായകന്‍ ഹരിഹരന്‍ തുടങ്ങിയ താരങ്ങളാണ് മത്സരം കാണാന്‍ കലൂര്‍ സ്റ്റേഡിയത്തിലെത്തിയത്. കൊച്ചിയ്ക്ക് ഒരു ഐപിഎല്‍ ടീമുണ്ടാക്കാനായി ആദ്യം ശ്രമിച്ചവരായിരുന്നു മോഹന്‍ലാലും പ്രിയദര്‍ശനും. ഇവരെല്ലാം കളികാണാന്‍ എത്തിയത് രസംകൊല്ലിയായ മഴയ്ക്കിടയിലും കാണികള്‍ക്ക് ആവേശമായി.

Stars at Stadium

അബുദാബിയില്‍ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും വന്നത്.സ്‌റ്റേഡിയത്തിലെ ഗ്രാന്റ്സ്റ്റാന്റില്‍ ഇവര്‍ക്കൊപ്പം നടി ലക്ഷ്മി റായിയും ഗസല്‍ ഗായകന്‍ ഹരിഹരനും ഉണ്ടായിരുന്നു. ഗസല്‍ പരിപാടിയ്ക്കുവേണ്ടിയാണ് ഹരിഹരന്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. കേരളത്തിന് വേണ്ടി ഒരു ഐപിഎല്‍ ടീമിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ആദ്യം പരിശ്രമിച്ചു പരാജയപ്പെട്ട പ്രിയദര്‍ശനും മോഹന്‍ലാലും ഒടുവില്‍ ആ സ്വപ്നസാഫല്യ നിമിഷം നേരിട്ട് ആസ്വദിക്കാന്‍ ഒരുമിച്ച് എത്തുകയായിരുന്നു. കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി തീം സോങ് ഒരുക്കിയത് പ്രയദര്‍ശനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലക്ഷ്മി റായി പ്രിയദര്‍ശനും ലാലിനുമൊപ്പം തന്നെയാണ് ഇരുന്നത്. സാധാരണ ചെന്നൈ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗാലറികളില്‍ തുള്ളിച്ചാടി ടീമിനെ പ്രോത്സാഹിപ്പിക്കാറുള്ള ലക്ഷ്മി ഇത്തവണ സൂപ്പര്‍ സ്റ്റാറിനും സൂപ്പര്‍ ഡയറക്ടര്‍ക്കുമടിയില്‍ ശാന്തയായിരുന്ന് കളികാണുന്ന കാഴ്ചയാണ് കളിക്കിടയില്‍ ക്യാമറ ഗാലറിയിലേയ്ക്ക് തിരിയുമ്പോള്‍ കാണാന്‍ കഴിഞ്ഞത്.

കൊച്ചി ടസ്‌കേഴ്‌സിന്റെ ജഴ്‌സിയില്‍, സിനിമാതാരം റിയാ സെന്നും സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു പ്രയദര്‍ശനെയും ഹരിഹനെയും കളിയവതാരകര്‍ വെറുതെ വിട്ടുമില്ല, കളിയ്ക്കിടെ കമന്റേറ്റര്‍മാര്‍ ഇവരെയും പരാമര്‍ശിച്ചു. എന്തായാലൂം ഏറെ പ്രതീക്ഷയോടെ കളികാണാനെത്തിയ മലയാളി താരങ്ങളെ കൊച്ചി ടസ്‌കേഴ്‌സ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നത് എല്ലാറ്റിലും വലിയ കാര്യം.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+