Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളികാണാന്‍ ഷാരൂഖ് ഖാന്‍ കൊച്ചിയില്‍

കൊച്ചി: ബോളിവുഡിന്റെ കിങ് ഖാന്‍ ഷൂരഖ് കൊച്ചിയില്‍. വ്യാഴാഴ്ച ഐപിഎല്‍ മത്സരത്തില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയും ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. മത്സരം കാണാന്‍ വേണ്ടിയാണ് ഷാരൂഖ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. വാന്‍ ആഹ്ലാദാരവങ്ങളോടെയാണ് കൊച്ചിയിലെ ആരാധകര്‍ കിങ് ഖാനെ സ്വീകരിച്ചത്. തന്റെ അഭിവാദ്യങ്ങളിലൂടെ താരം ആരാധകരെ കൂടുതല്‍ സന്തോഷവാന്മാരാക്കി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഷാരൂഖ് തങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ ആരാധകര്‍ ജയ് ഷാരൂഖ് വിളികളോടെയാണ് അതിനെ സ്വീകരിച്ചത്.

Sharukh

കൊച്ചി ടസ്‌കേഴ്‌സിന്റെ അവസാന ഹോം മാച്ചാണ് വ്യാഴാഴ്ച നടക്കുന്നത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ വൈകിട്ട് നാലിനാണ് മത്സരം. കൊച്ചിയിലെ അവസാനമത്സരത്തില്‍ വിജയിക്കുകയാണ് ടസ്‌കേഴ്‌സിന്റെ ലക്ഷ്യം. ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത. പോയിന്റ് നിലയില്‍ റൈഡേഴ്‌സാണ് ഇപ്പോള്‍ ഏറ്റവും മുന്നിലാണ്. ടീമിലെ തന്റെ റോള്‍ സമര്‍ഥമായി നിര്‍വഹിക്കാന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് കഴിയുന്നുണ്ട്. കാലിസ് സ്ഥിരത പുലര്‍ത്താത്തതു മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന്റെ ആകെയുള്ള പ്രശ്‌നം.ഒമ്പതു കളികളില്‍നിന്ന് നാലുജയവും അത്രതന്നെ തോല്‍വിയും ഏറ്റുവാങ്ങിയ കൊച്ചിക്ക് ഇനിയുള്ള ഓരോ കളിയും നിര്‍ണായകമാണ്. അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ഇനിയുള്ള തോല്‍വികള്‍ കഴിയുന്നത്ര ഒഴിവാക്കേണ്ടതുണ്ട്.

ഇക്കഴിഞ്ഞ കളിയില്‍ ഡല്‍ഹിയെ ഡല്‍ഹിയില്‍ വെച്ച് തോല്‍പ്പിച്ച കൊച്ചിക്ക് ആ ജയം നിലനിര്‍ത്തുകയാണ് ഇനി ചെയ്യാനുള്ളത്. കഴിഞ്ഞ കളിയില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ തോല്‍പ്പിച്ചെത്തുന്ന റൈഡേഴ്‌സും ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ താഴെയല്ല.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+