Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ഐപിഎല്‍ ടീമിന് ഒരവസരം കൂടി

മുംബൈ: ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കൊച്ചി ഐപിഎല്‍ ടീം ഉടമകള്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ ബിസിസിഐ യോഗം തീരുമാനിച്ചു.

ടീമിന്റെ ഉടമസ്ഥതയ്ക്കായി ഒരു കമ്പനി ഉണ്ടാക്കി അതിന്റെ വിവരം അറിയിയ്ക്കാനാണ് ബിസിസിഐ കൊട്ടി ടീമിന്റെ ഫ്രാഞ്ചസികളോട് ആവശ്യപ്പെട്ടിരുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് ഒരു കമ്പനിയുടെ കീഴില്‍ എല്ലാ നിക്ഷേപകരേയും അണിനിരത്താന്‍ ബിസിസിഐ യോഗം വീണ്ടും കൊച്ചി ടീം ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ പത്ത് ഞായറാഴ്ച ചേര്‍ന്ന ബിസിസിഐ യോഗമാണ് ഈ തീരുമാനം എടുത്തത്. വിവിധ ഐപിഎല്‍ ടീമിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ബിസിസിഐ ശശാങ്ക് മനോഹറാണ് ഈ യോഗം വിളിച്ച് ചേര‍ത്തത്.

ഐ പിഎല്‍ ടീമിനായി ലേലം കൊണ്ടത് വിവിധ വ്യക്തികളുടെ ഒരു സംഘമായിരുന്നു. അന്ന് തന്നെ ഇവര്‍ ഉള്‍പ്പെടുന്ന ഒരു കമ്പനി ഉണ്ടാക്കി അതിന്റെ വിവരങ്ങള്‍ ബിസിസിഐയെ അറിയിയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രാഞ്ചസികള്‍ വ്യക്കികളാവാന്‍ പാടില്ലെന്നതാണ് ബിസിസിഐയുടെ നിലപാടെന്നതാണ് ഇതിന് കാരണമെന്ന് ശശാങ്ക് മനോഹര്‍ ബിസിസിഐ യോഗത്തിന് ശേഷം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ലേലം കൊണ്ട വ്യക്തികള്‍ തമ്മില്‍ സ്വരചേര്‍ച്ച ഇല്ല. അവര്‍ ഇരു സംഘമായി മറു സംഘത്തെ അംഗീകരിയ്ക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. രണ്ട് സംഘങ്ങളോട് സംസാരിയ്ക്കാന്‍ ബിസിസിഐയ്ക്ക് താല്പര്യമില്ല. ശശാങ്ക് വ്യക്തമാക്കി.

നവംബറില്‍ നടക്കേണ്ട ഐപിഎല്‍ നാലിന് വേണ്ട കളിക്കാരെ കണ്ടെത്താനുള്ള ലേലം 2011 ജനുവരിയിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ അംഗീകാരം റദ്ദാക്കാനും യോഗം തീരുമാനിച്ചു. ഈ ടീമുകള്‍ ഐപിഎല്‍ ടീമുകളായി അംഗീകരിയ്ക്കന്ന കരാര്‍ റദ്ദാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
വിവിധ ക്രമക്കേടുകളും കരാറിന്റെ ലംഘനവുമാണ് ഈ നടപടിയ്ക്ക് കാരണമായത്.

മുന്‍ ഐപിഎല്‍ മേധാവി ലളിത് മോഡിയ്ക്ക് ഈ ടീമുകളില്‍ രഹസ്യ നിക്ഷേപം ഉണ്ടെന്ന കണ്ടെത്തലാണ് ടീമുകളെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്.

Story first published: Wednesday, May 16, 2012, 16:33 [IST]
Other articles published on May 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+