For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീയും മുരളിയും എത്തി; കൊമ്പന്മാര്‍ ആവേശത്തില്‍

By Super

കൊച്ചി: ഐപിഎല്‍ മത്സരത്തിലെ കന്നിക്കാരായ കൊച്ചി ടസ്‌കേഴ്‌സ് കേരള ആവേശത്തില്‍. ലോകകപ്പ് നേട്ടത്തിന്റെ പെരുമയുമായി ശ്രീശാന്ത് വ്യാഴാഴ്ച ക്യാമ്പിലെത്തി. ഒപ്പം ലങ്കയുടെ മുത്തയ്യ മുരളീധരനും, തിസര പെരേരയും ക്യാമ്പില്‍ എത്തിയിട്ടുണ്ട്.

Kochi Tuskers Practice session

ടീമുകളായി തിരിഞ്ഞ് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടു. യഥാര്‍ത്ഥ മത്സരത്തിന്റെ സ്പിരിറ്റായിരന്നു പരിശീലന ക്യാമ്പില്‍ കാണാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ഒവൈസ് ഷായും വെള്ളിയാഴച ടീമിനൊപ്പം ചേരും. ശനിയാഴ്ചയാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമായി ടസ്‌കേഴ്‌സിന്റെ ആദ്യമത്സരം. ലോകകപ്പിന് തൊട്ടുപിന്നാലെ ഐപിഎല്‍ എത്തിയതിനാല്‍ എല്ലാ താരങ്ങളും ഒരുമിച്ച് ചേരാന്‍ വൈകി. ആദ്യമത്സരത്തിന് മുമ്പ് ക്യാപ്റ്റന് എല്ലാ കളിക്കാരുമായും പരിചയപ്പെടാനും ഇടപഴകാനും അവസരം ലഭിക്കുന്നത് ഒരുദിവസം മാത്രമാണ്.ലോകകപ്പില്‍ കളിച്ച കളിക്കാരെല്ലാം മാനസികവും ശാരീരകവുമായ സ്മ്മര്‍ദ്ദം മാറാതെയായിരിക്കും ഐപിഎല്‍ ക്യാമ്പുകളില്‍ എത്തുന്നത്. പ്രത്യേകിച്ചും ഫൈനല്‍ വരെ കളിച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും താരങ്ങള്‍ക്ക് സമ്മര്‍ദ്ദമേറും.

വിശ്രമിക്കാന്‍ ഇവര്‍ക്ക് ലഭിച്ചത് വെറും ഏഴ് ദിവസങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ താരങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം, കപ്പ് നേടിക്കഴിഞ്ഞുള്ള വിജയാഘോഷങ്ങള്‍ കാരണം ഇവര്‍ക്ക് വിശ്രമിക്കാന്‍ ഒട്ടും സമയം കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

എന്തായാലും ഐപിഎല്‍ ആവേശത്തില്‍ ക്ഷീണം മറന്ന്് എല്ലാവരും തീപ്പൊരി പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, May 12, 2012, 16:11 [IST]
Other articles published on May 12, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+