ഹൈദരാബാദ്: കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ ഡക്കാന്‍ ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈയിലൂടെ ചോര്‍ന്ന് പോയത് പന്തിനൊപ്പം വിജയം. നൈറ്റ് റൈഡേഴ്‌സിനോട് 20 റണ്‍സിന്റെ തോല്‍വിയാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയ റൈ ഡേഴ്‌സി നെ തിരേ ഡെക്കാന്റെ പോരാ ട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ അവ സാനിച്ചു.

ക്യാപ്റ്റന്‍ ഗൗതം ഗംഭീറും(35) ജാക്ക് കാലിസും (30)ചേര്‍ന്ന് കൊല്‍ക്കത്തയെ മുന്നോട്ടുനയിച്ചപ്പോള്‍ വന്‍സ്‌കോര്‍ നേടുമെന്നാണ് പൊതുവേ കരുതപ്പെട്ടത്. എന്നാല്‍ ഇവര്‍ പുറത്തായതോടെ റൈഡേഴ്‌സ് പതറി.
. ഒന്നിന് 79 എന്ന നിലയില്‍ നിന്നും മൂന്നി 84 എന്ന അവസ്ഥയിലേക്ക് കൊല്‍ക്കത്ത കൂപ്പുകുത്തി. അഞ്ചു റണ്‍സിനിടെ ഇരുവരും പുറത്തായപ്പോള്‍ ഡെക്കാണ്‍ പിടിമുറുക്കുകയാണെന്ന് തോന്നി. എന്നാല്‍, ഡെക്കാണ്‍ ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈകളിലൂടെ കൊല്‍ക്കത്ത കളിയിലേക്ക് തിരിച്ചുവന്നത്. ഡെക്കാനായി ഡാനിയെല്‍ ക്രിസ്റ്റ്യന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, പ്രജ്ഞാന്‍ ഓജ, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഡെക്കാനു വേണ്ടി 45 പന്തില്‍ 54 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും 22 പന്തില്‍ 30 റണ്‍സ് കണ്ടെത്തിയ ദ്വാരക രവിതേജയും പൊരുതി. സണ്ണി സൊഹാര്‍ ധവാന്‍ ഓപ്പണിങ് സഖ്യം മികച്ച രീതിയില്‍ മുന്നേറിയപ്പോള്‍ ഡബിള്‍ ബ്രേക്ക് ത്രൂ സമ്മാനിച്ച ഇഖ്ബാല്‍ അബ്ദുല്ല റൈഡേഴ്‌സിനെ മത്സത്തിലേക്ക് തിരികെക്കൊണ്ടു വന്നു. സൊഹാലിന്റെയും (26) ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെയും (0) വിക്ക റ്റുകള്‍ ആറാം ഓവറില്‍ വീഴ്ത്തി അബ്ദുല്ല റൈഡേഴ്‌സിന് മുന്‍കൈ നേടിക്കൊടുത്തു. ക്യാപ്റ്റന്‍ സംഗക്കാര വന്നതും പോയതും ഒരുമിച്ചായി. ക്രിസ്റ്റ്യനും കാമറൂണ്‍വൈറ്റും പെട്ടന്ന് പുറത്തായപ്പോള്‍ ഡെക്കാന്റെ സ്‌കോര്‍ 4ന് 70 എന്ന നിലയിലായി. ഒരറ്റത്ത് ധവാനും മറുവശത്ത് രവി തേജയും രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഈ ജോടി 56 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ചാര്‍ജേഴ്‌സിനെജയിപ്പിക്കാന്‍ ഇവര്‍ക്കായില്ല.