Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ടീം 81 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് 37 പന്തുകള്‍ ശേഷിക്കെ ലക്ഷ്യംകണ്ടു. നായകന്‍ ഗൗതം ഗംഭീറും (35 പന്തില്‍ പുറത്താകാതെ 35) മനോജ് തിവാരിയും (26 പന്തില്‍ പുറത്താകാതെ 30) നൈറ്റ് റൈഡേഴ്‌സിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

Kolkata Knight Riders

മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസര്‍ ലക്ഷ്മിപതി ബാലാജിയുടെ മിന്നുന്ന ബൗളിംഗാണ് റോയല്‍സിന്റെ നേട്ടം. ഷക്കീബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റും ബ്രെറ്റ് ലീ, ഇഖ്ബാല്‍ അബ്ദുള്ള, യൂസഫ് പഠാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. 17 പന്തില്‍ 21 റണ്‍സെടുത്ത അശോക് മെനരിയയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ വാട്‌സണ്‍ (11), അമിത് പൗണിത്കര്‍ (15), അഭിഷേക് റൗത്ത് (11) എന്നിവര്‍ മാത്രമാണ് മെനരിയയെക്കൂടാതെ രണ്ടക്കം കടന്നത്. ഫെയ്‌സ് ഫസലും (4 പന്തില്‍ 3) റൗത്തും അപ്രതീക്ഷിതമായി റണ്ണൗട്ടായതും റോയല്‍സിനെ പരുങ്ങലിലാലത്തി. റോസ് ടെയ്‌ലര്‍ അടിച്ചു കളിക്കുമെന്ന പ്രതീക്ഷ യൂസഫ് പഠാന്‍ ഇല്ലാതാക്കി. അജിന്‍ക്യ രഹാനെയ്ക്കും നിലയുറപ്പിക്കാനായില്ല. മൂന്നുവിക്കറ്റ് നേടിയ കൊല്‍ക്കത്ത താരം ബാലാജിയാണു മാന്‍ ഓഫ് ദ് മാച്ച്.

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്. ഏപ്രില്‍ 15ന് ജയ്പൂരിലായിരുന്നു ആദ്യ തോല്‍വി. തുടര്‍ച്ചയായ ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+