ഡെവിള്‍സിന് വീണ്ടും കഷ്ടകാലം
ദില്ലി: ഐപിഎല്‍ മത്സരത്തില്‍ ദില്ലിയുടെ ചെകുത്താന്‍മാരെ കൊല്‍ക്കത്തയുടെ വീരന്മാര്‍ മലര്‍ത്തിയടിച്ചു. 17 റണ്‍സിനാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇഖ്ബാല്‍ അബ്ദുള്ളയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ലക്ഷ്മീപതി ബാലാജിയുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ജയ്‌ദേവ് ഉനാദ്ഖതും യൂസഫ് പഠാനും ഓരോ വിക്കറ്റ് സ്വന്തമാക്കി. 23 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെ 34 റണ്‍സ് നേടിയ നായകന്‍ വീരേന്ദര്‍ സേവാഗിനു മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ജയിംസ് ഹോപ്‌സ് 25 റണ്‍സും വേണുഗോപാല്‍റാവുവും യോഗേഷ് നാഗറും 19 റണ്‍സ് വീതം നേടി. നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഡല്‍ഹി 148ല്‍ ഒതുക്കി. പന്തെറിഞ്ഞ ബൗളര്‍മാരെല്ലാം കൊല്‍ക്കത്തയുടെ വിക്കറ്റുകളുമായി മടങ്ങിയപ്പോള്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന മനോജ് തിവാരിയാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.
തിവാരിക്കു പുറമേ 22 റണ്‍സ് നേടിയ ശ്രീവത്സ് ഗോസ്വാമിക്കും 19 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷെയ്ക്കും മാത്രമേ കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായുള്ളു. 47 പന്തില്‍ നിന്ന് രണ്ടു ഫോറുകളും മൂന്നു സിക്‌സറുകളുമുള്‍പ്പടെയാണ് തിവാരി 61 റണ്‍സ് നേടിയത്.ഡല്‍ഹിക്കു വേണ്ടി ഉമഷ് യാദവ് രണ്ടും ഇര്‍ഫാന്‍ പഠാന്‍, മോര്‍ണി മോര്‍ക്കല്‍, അജിത് അഗാര്‍ക്കര്‍, ജയിംസ് ഹോപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഏഴ് മത്സരങ്ങളില്‍ ഡല്‍ഹിയുടെ അഞ്ചാമത്തെ തോല്‍വിയാണിത്. നാലാം ജയവുമായി കൊല്‍ക്കത്ത പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications