ജയ്പൂര്‍: വെള്ളിയാഴ്ച ജയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒന്‍പത് വിക്കറ്റ് വിജയം. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഐപിഎല്‍ നാലാം സീസണില്‍ കൊല്‍ക്കത്ത ടീമിന്റെ രണ്ടാം വിജയമാണിത്.

ഷക്കീബ് അല്‍ ഹസന്‍, യൂസഫ് പഥാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാജസ്ഥാന് അവസാന ഓവറുകളില്‍ കരുത്തായത് ടെയ്‌ലറുടെ പ്രകടനമാണ്. ടെയ്‌ലര്‍ പുറത്താകാതെ 25 പന്തുകളില്‍ നിന്ന് 35 റണ്‍സ് എടുത്തു. ബോത്ത 12 പന്തുകളില്‍ നിന്ന് അതേറണ്‍സെടുത്ത് പുറത്താകാതെ നിന്നു.