Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി പോയതോടെ ടീം മെച്ചപ്പെട്ടു: ഷാരൂഖ്

കൊല്‍ക്കത്ത: ഐപിഎല്‍ സീസണ്‍ 4ല്‍ സൗരവ് ഗാംഗുലിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഉള്‍പ്പെടുത്താന്‍ കഴിയാഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച ടീമുടമ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ ഗാംഗുലിയ്‌ക്കെതിരെ രംഗത്ത്. സൗരവ് ഗാംഗുലി പോയതോടെ ടീം നന്നായി കളിക്കുന്നുണ്ടെന്നാണ് ഷാരൂഖ് ഇപ്പോള്‍ പറയുന്നത്.

Sharukh and Ganguly

സൗരവ് ഗാംഗുലി പോയെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രകടനത്തെ അതൊട്ടും ബാധിച്ചിട്ടില്ല. സത്യത്തില്‍ ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെടുകയാണുണ്ടായത്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഗാംഗുലിയായിരുന്നു ടീമിന്റെ പരാജയകാരണമെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പരാജയങ്ങള്‍ക്ക് ഒരുപാടു കാരണങ്ങളുണ്ടായിരുന്നു. എല്ലാം അതിജീവിച്ച് ഇത്തവണ ക്ലീന്‍ സ്‌ലേറ്റിലാണ് ടീം കളിച്ചുതുടങ്ങിയത്. അതിന്റെ ഫലം കണ്ടുതുടങ്ങുകയും ചെയ്തു-ഷാരൂഖ് പറഞ്ഞു. ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും സൗരവ് ഗാംഗുലിയുടെ സേവനം മറ്റുതരത്തില്‍ ഉപയോഗിക്കാന്‍ തനിക്കു പരിപാടിയുണ്ടായിരുന്നുവെന്ന് ഷാരുഖ് വെളിപ്പെടുത്തി. ടീമിന്റെ മെന്ററായോ കോച്ചായോ ഗാംഗുലിയെ ഒപ്പം നിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ അദ്ദേഹം അതിനുതയ്യാറായില്ല. ഇപ്പോള്‍ പൂനേ ടീമില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാ മത്സരങ്ങളിലും തിളങ്ങാന്‍ ഗാംഗുലിക്ക് സാധിക്കട്ടെ, കൊല്‍ക്കത്തയോടൊഴിച്ച്...'' ഷാരുഖ് ഖാന്‍ നിലപാടു വ്യക്തമാക്കി.

മുന്‍ ഐപിഎല്‍ സീസണുകളിലെ പരാജയകഥകള്‍ പഴങ്കഥയാക്കിക്കൊണ്ട് ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പത്തു മത്സരങ്ങളില്‍ നിന്ന് ആറു വിജയവും നാലു തോല്‍വിയുമായി പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്തയിപ്പോള്‍.

പരിക്കിന്റെ പിടിയില്‍ പെട്ട ആശിഷ് നെഹ്‌റയുടെ പകരക്കാരനായി പൂനേ വാരിയേഴ്‌സ് ടീമില്‍ കയറിയ ഗാംഗുലി ആദ്യമത്സരത്തിനായി ഞായറാഴ്ച കളത്തിലിറങ്ങും. കിങ്‌സ് ഇലവനെതിരെ മൊഹാലിയില്‍ നടക്കുന്ന കളിയിലാണ് ഗാംഗുലി ആദ്യമായി പൂനേ ജഴ്‌സിയണിയുക.
ഇന്ത്യക്കായി മൊഹാലിയില്‍ കളിക്കാനിറങ്ങിയപ്പോഴൊക്കെ തിളങ്ങാന്‍ ഗാംഗുലിക്കായിട്ടുണ്ട് ഈ പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

Story first published: Saturday, May 12, 2012, 15:43 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+