കൊല്‍ക്കത്തയ്ക്ക് മഴ കൊടുത്ത വിജയം
കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സ് ജയം. മഴ കളി മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണു കൊല്‍ക്കത്ത ജയിച്ചത്. മഴ മൂലം കളി തുടങ്ങാന്‍ ഏറെ വൈകിയിരുന്നു. മഴ വീണ്ടുമെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയുടെ ലക്ഷ്യം 10 ഓവറില്‍ 52 റണ്‍സെന്നാക്കിമാറ്റുകയായിരുന്നു.

ടോസ് നേടി ബാറ്റുചെയ്യാനുള്ള ധോണിയുടെ തീരുമാനം പാളുകയായിരുന്നു. പിച്ചിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത കൊല്‍ക്കത്ത ബൗളര്‍മാര്‍ 15 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയെ സമ്മര്‍ദത്തിലാഴ്ത്തി. പ്രതികൂല സാഹചര്യത്തിലും ഒന്നാന്തരമായി ബാറ്റുചെയ്ത എസ്. ബദരിനാഥ് (41 പന്തില്‍ 54) ചെന്നൈയുടെ പ്രതീക്ഷ കാത്തെങ്കിലും കൂട്ടാളികള്‍ സ്‌കോറിങ് നിരക്ക് ഉയര്‍ത്തുന്നതില്‍ വിജയിച്ചില്ല. ആല്‍ബി മോര്‍ക്കല്‍ 30 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. കൊല്‍ക്കത്ത 10 ഓവറില്‍ രണ്ടിന് 61 റണ്‍സെന്ന നിലയില്‍നില്‍ക്കുമ്പോഴാണു വിജയ ലക്ഷ്യം പുനഃക്രമീകരിച്ചത്. മനോജ് തിവാരി (12 പന്തില്‍ 15), ജാക്ക് കാലിസ് (23 പന്തില്‍ 25) എന്നിവരായിരുന്നു ക്രീസില്‍. ഇയോന്‍ മോര്‍ഗാന്‍ (5), നായകന്‍ ഗൗതം ഗംഭീര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്കു നഷ്ടമായി.
ആല്‍ബി മോര്‍ക്കല്‍ 30 പന്തില്‍ 30 റണ്‍സെടുത്തു പുറത്താകാതെനിന്നു. പൊതുവേ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ഗാലറികളെ കയ്യിലെടുക്കാറുള്ള സുരേഷ് റെയ്‌ന (4), മൈക്ക് ഹസി (15), മുരളി വിജയ് (5) എന്നിവര്‍ ഇത്തവണ നിരാശപ്പെടുത്തി. നാലോവറില്‍ 15 റണ്‍സ് മാത്രം നല്‍കി ഒരു വിക്കറ്റെടുത്ത കൊല്‍ക്കത്തയുടെ ഇഖ്ബാല്‍ അബ്ദുള്ളയാണ് മത്സരത്തിലെ താരം. ശനിയാഴ്ചത്തെ അനുകൂല വിധിയോടെ 11 കളികളില്‍ 14 പോയന്റുമായി കൊല്‍ക്കത്ത പോയന്റു നിലയില്‍ രണ്ടാം സ്ഥാനം കാത്തു. 10 കളികളില്‍ 12 പോയന്റുള്ള ചെന്നൈ മൂന്നാം സ്ഥാനത്ത് തുടരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications