മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിദ്യാ ബാലനാണ് ഐ പി എല്‍ ക്രിക്കറ്റെന്ന് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി. ഉല്ലാസം, ഉല്ലാസം, ഉല്ലാസം - ഐ പി എല്ലെന്നാല്‍ ഇത് മാത്രമാണ് - മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബേദി. ഐ പി എല്‍ തന്റെ കളിയല്ല. ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ ഒരുതരം പൈതൃകം പോലയാണ്. ടെസ്റ്റ് ക്രിക്കറ്റാണ് ശരിക്കുള്ള ക്രിക്കറ്റ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചുവേണം കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്താന്‍ എന്നാണ് ബേദിയുടെ അഭിപ്രായം. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി തുടങ്ങിയ കളികളിലൂടെ മികച്ച അടിത്തറ സൃഷ്ടിക്കപ്പെടണം - ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലാസിക് സ്പിന്നര്‍മാരില്‍ ഒരാളായ ബേദി പറഞ്ഞു.

ദൂസരയെക്കുറിച്ച് എന്തായാലും ബേദിക്ക് അത്ര നല്ല അഭിപ്രായമല്ല. ഒരു സ്ത്രീയുടെ പരപുരഷനാണ് ദൂസര. അപ്പോപ്പിന്നെ അത് ക്രിക്കറ്റിന് ചോരുന്നതാണോ? ബേദി ചോദിച്ചു. ദൂസരയും തീസരയുമല്ല, ബൗള്‍ ചെയ്യാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടതെന്ന ഒരു വെടി പൊട്ടിക്കാനും ബേദി മറന്നില്ല.
ആര്‍ അശ്വിനൊപ്പം കാശ്മീരി സ്പിന്നര്‍ പര്‍വ്വേസ് റസൂലും ഇന്ത്യന്‍ ടീമിലെത്താന്‍ അര്‍ഹനാണ് എന്ന് ബേദി പറഞ്ഞു. എന്നാല്‍ ക്യാപ്റ്റന്റെ ഫസ്റ്റ് ചോയിസ് എന്നത് അശ്വിനാണ്. അശ്വിനോട് മത്സരിച്ച് വേണം റസൂലിന് ടീമില്‍ ഇടം കണ്ടെത്താന്‍.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ആധിപത്യമാണ് എന്ന വാദത്തെ ബേദി തള്ളിക്കളഞ്ഞു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകുമ്പോള്‍ ഇതൊന്നും ആരും വലിയ വിഷയമാക്കേണ്ടതില്ല എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബേദിയുടെ പ്രതികരണം.