Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വിനയായി മാറുന്നു

ലണ്ടന്‍ : ഐപിഎല്ലിനു വേണ്ടി രാജ്യത്തെ മറക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനെയും വെച്ചു പൊറുപ്പിക്കില്ലെന്ന് ഐ എസ് ബിന്ദ്ര.

ഐപിഎല്‍ മത്സരങ്ങള്‍ക്കു വേണ്ടി മുഖ്യ കരാറുകള്‍ നീക്കി വെയ്ക്കുന്ന കളിക്കാരെ ഐസിസി മുഖ്യ ഉപദേഷ്ടാവ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഐപിഎല്ലിനു വേണ്ടി ഐസിസിയുടെ മറ്റ് കളികളുടെ കരാര്‍ പുനക്രമീകരിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. മുഖ്യ പരിഗണന ഐപിഎല്ലിന് നല്‍കുന്ന ഒരു കളിക്കാരനെയും ഐസിസി അംഗീകരിക്കില്ലെന്നും ബിന്ദ്ര വ്യക്തമാക്കി.

ഐപിഎല്‍ ഭരണ സമിതി അംഗം കൂടിയായ ബിന്ദ്രയുടെ മുന്നറിയിപ്പ് കളിക്കാരുടെ ഐപിഎല്‍ ഭ്രമത്തിന് വ്യക്തമായ തെളിവാണ്. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെട്ട മുന്‍നിര താരങ്ങള്‍ക്ക് അവര്‍ ഇന്നു വരെ സ്വപ്നം കാണാത്ത കോടികളാണ് പ്രതിഫലം ലഭിക്കുന്നത്. ഐസിസിയുടെ മറ്റ് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കാള്‍ കളിക്കാര്‍ക്കിഷ്ടം ഇപ്പോള്‍ പരമാവധി ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാണ്.

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി)ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് പ്രമുഖ കളിക്കാര്‍ ബോര്‍ഡുമായുളള തങ്ങളുടെ കരാ‍ര്‍ പുതുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ബോര്‍ഡുമായി ഉരസി, ഐപിഎല്ലില്‍ കളിക്കാമെന്ന് ആ രാജ്യത്തെ കളിക്കാര്‍ മോഹിക്കേണ്ടെന്നാണ് ബിന്ദ്രയുടെ മുന്നറിയിപ്പിന്റെ അര്‍ത്ഥം. പ്രശ്നത്തില്‍ ഇസിബിയ്ക്കു പിന്നിലാണ് ഐസിസിയെന്ന് ബിന്ദ്ര വ്യക്തമാക്കി.

സമാനമായ പ്രശ്നം ആസ്ട്രേലിയയിലെ കളിക്കാര്‍ക്കിടയിലും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങള്‍ ഇന്നു വരെ പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രതിഫലമാണ് ഐപിഎല്‍ വാഗ്ദാനം ചെയ്യുന്നത്. പലരും തങ്ങളുടെ ഔദ്യോഗിക ടീമില്‍ നിന്നും മാറി ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണത്രേ!

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Tuesday, April 15, 2008, 19:31 [IST]
Other articles published on Apr 15, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+