സേവാഗിന് പരുക്ക്; ശസ്ത്രക്രിയ വേണം
ദില്ലി: ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ടീമിലെ പ്രധാന ആകര്‍ഷണമായ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. തോളെല്ലിനേറ്റ പരുക്കാണ് സേവാഗിനെ തളര്‍ത്തുന്നത്. ഇതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആസ്‌ത്രേലിയന്‍ താരമായ ഓള്‍റൗണ്ടര്‍ ഹോപ്‌സായിരിക്കും ഇനിയുള്ള ഐ പി എല്‍ മത്സരങ്ങളില്‍ ഡെവിള്‍സിനെ നയിക്കുക. സേവാഗ് പുറത്തുപോകുന്നത് ദല്‍ഹിക്ക് കനത്ത തിരിച്ചടിയാകും. പല മല്‍സരങ്ങളിലും സേവാഗ് ഒറ്റക്കായിരുന്നു ടീമിനെ വിജയിപ്പിച്ചത്. ഒരു സെഞ്ച്വറി ഉള്‍പ്പടെ 424 റണ്‍സാണ് സെവാഗ് ഈ ഐ പി എല്ലില്‍ ഇതുവരെ നേടിയത്.പരുക്കുമൂലം അടുത്തമാസം ആരംഭിക്കാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയും സെവാഗിന് നഷ്ടമാകും. ജൂണ്‍ നാല് മുതലാണ് വീന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുക. ചികില്‍സയ്ക്കായി സേവാഗ് ഉടന്‍തന്നെ ഇംഗ്ലണ്ടിലേക്കു പോകും. കുറേ നാളുകളായി തോളിലെ പരുക്കുമായി കളിക്കുന്ന സേവാഗിന് കഴിഞ്ഞ ദിവസം വേദന കലശലായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കാര്യം അറിയിക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പില്‍നിന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍നിന്നും തോള്‍വേദനയെത്തുടര്‍ന്ന് സേവാഗ് വിട്ടുനിന്നിരുന്നു.
കൊച്ചി ടസ്‌കേഴ്‌സിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സേവാഗ് കാഴ്ചവച്ചത്. ആദ്യമാദ്യം പലമത്സരങ്ങളിലും പരാജയം രുചിച്ച ടീം വിജയപാതയിലേയ്ക്ക് എത്തുമ്പോഴാണ് വില്ലാനായി സേവാഗിന്റെ പരുക്ക് വന്നിരിക്കുന്നത്.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications