വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിന് പരുക്ക്; ഇന്നിറങ്ങിയേയ്ക്കില്ല

By Lakshmi

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിര്‍ണായകമായ കളിയില്‍ റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കളിച്ചേക്കില്ലെന്നാണ് സൂചന. വലതുതോളിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഗംഭീര്‍ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Gambhir

ഗംഭീര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുമെന്നും പരുക്കു പൂര്‍ണമായും ഭേദമാകുന്നതു വരെ വിശ്രമം വേണ്ടി വരുമെന്നുമാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ജൂണിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഗംഭീര്‍ കളിക്കാനിടയില്ല.മുംബൈ ഇന്ത്യന്‍സിനെതിരെ ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുകയുളളു. ലീഗ് വിഭാഗത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നടന്ന മത്സരത്തിനിടെയാണ് ഗംഭീറിന് പരുക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിനാണ് പരുക്കേറ്റത്. വലതു തോളിനാണ് ഗംഭീറിന് പരിക്കേറ്റത്. ചൊവ്വാഴ്ച ഗംഭീറിനെ സ്‌കാനിംഗിന് വിധേയമാക്കിയിരുന്നു. എന്നാല്‍ പരിക്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.നേരത്ത് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിനും പരുക്കുനെത്തുടര്‍ന്ന് കളിയില്‍ നിന്നും പിന്മാറേണ്ടിവന്നിരുന്നു.

ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സേവാഗ് സുഖം പ്രാപിച്ച് വരുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ ഗംഭീറിനും പരുക്ക് വി്ല്ലനാകുന്നത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തില്‍ സേവാഗിനും പങ്കെടുക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story first published: Wednesday, January 25, 2012, 17:19 [IST]
Other articles published on Jan 25, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X