നായകനാകാന്‍ കഴിവുള്ളവര്‍ ടീമിലുണ്ട്: മഹേല
കൊച്ചി: തനിക്ക് മടങ്ങേണ്ടി വന്നാലും നായകനാകാന്‍ പ്രാപ്തിയുള്ള ചെറുപ്പക്കാര്‍ ടീമിലുണ്ടെന്ന് കൊച്ചി ടസ്‌ക്കേഴ്‌സ് കേരള ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ മഹേല, ബ്രണ്ടന്‍ മക്കെല്ലത്തിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തിരിച്ചെത്തണമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശമെങ്കില്‍ മെയ് പതിനഞ്ചിനു തന്നെ തിരിച്ചുപോകേണ്ടി വരും. മികച്ച കളിക്കാര്‍ ഉള്ളതിനാല്‍ ടീമിന്റെ പ്രകടനത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല. ആരൊക്കെയാകും തിങ്കളാഴ്ച കളിയില്‍ ഉള്‍പ്പെടുകയെന്ന കാര്യം എല്ലാ സാഹചര്യങ്ങളും പരിഗണിച്ചുമാത്രമാകും തീരുമാനിക്കുക- മഹേല പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനായി മഹേല മടങ്ങുന്നതോടെ ടസ്‌കേഴ്‌സിനെ ആര് നയിക്കുമെന്ന ചോദ്യം സജീവമാവുകയാണ്. നായകപദവിയില്‍ അനുഭവസമ്പത്തുള്ള ആരും ടീമിലില്ല എന്നതാണ് ടീം മാനേജ്‌മെന്റിനെ വിഷമത്തിലാക്കുന്നത്. മെക്കല്ലം, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് പരിഗണിക്കപ്പെടാവുന്നവര്‍. ഇതില്‍ മെക്കല്ലത്തിന് സാധ്യതയേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹേല മെക്കല്ലത്തിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയത് ഇതിന്റെ സൂചനയാണോയെന്നും അടുത്ത നായകനാണോ എന്നുമുള്ള ചോദ്യത്തില്‍നിന്ന് മെക്കല്ലം ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതിനിടെ മുന്‍ ടീം ഇന്ത്യ നായകന്‍ സൗരവ് ഗാംഗുലി കൊച്ചി ടീമിലെത്തിയേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാംഗുലി വരുകയാണെങ്കില്‍ മഹേലയുടെ അഭാവത്തില്‍ അദ്ദേഹമായിരിക്കും കൊമ്പന്മാരെ നയിക്കുകയെന്നും സൂചനകളുണ്ട്. മഹേലയ്ക്ക് പകരം ഗാംഗുലിയെ നിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഗാംഗുലിയെ ടീമിലെടുക്കാന്‍ അനുവാദം തേടി കൊച്ചി ടീം ഉടമകള്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. സ്റ്റീവന്‍ സ്മിത്ത് പരുക്കിനെത്തുടര്‍ന്ന് പുറത്തായതിനാലാണ് ഗാംഗുലിയ്ക്ക് കൊച്ചി പ്രവേശത്തിന് കളമൊരുങ്ങുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications