Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളം നിറഞ്ഞ് ബാംഗ്ലൂരിന്റെ കറുപ്പഴക്

ബാംഗ്ലൂര്‍: ചിന്നസാമി സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച ക്രിസ് ഗെയില്‍ താണ്ഡവമാടുകയായിരുന്നു. ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറിയും മൂന്നു വിക്കറ്റും നേടിയ ഗെയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നട്ടെല്ലൊടിച്ചുവിട്ടു. ഗെയിലിന്റെ ഓള്‍റൗണ്ട് മികവാണ് ഹോം ഗ്രൗണ്ടില്‍ ചലഞ്ചേഴ്‌സിന് കരുത്തായത്. ഇലവനെതിരെ 85റണ്‍സിന്റെ ജയമാണ് ചലഞ്ചേഴ്്‌സ് നേടിയത്. ഗെയ്‌ലാണ് കളിയിലെ താരം.

Chris Gayle

ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 49 പന്തില്‍ നിന്ന് 10 ഫോറുകളും ഒമ്പതു സിക്‌സറുകളും പറത്തി 107 റണ്‍സ് നേടിയ ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്‌സാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്. ഐപിഎല്ലില്‍ ഇതു ഗെയിലിന്റെ രണ്ടാം സെഞ്ചുറിയാണ്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഒന്നിലധികം സെഞ്ചുറി നേടുന്ന ആദ്യ താരവുമായി ഗെയില്‍. തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് പൊരുതി നോക്കാന്‍ പോലുമായില്ല. 28 റണ്‍സ് നേടിയ റയാന്‍ മക് ലാരനാണ് പഞ്ചാബ് നിരയില്‍ ടോപ് സ്‌കോറര്‍. പോള്‍ വാല്‍ത്താട്ടി(21), ദിനേഷ് കാര്‍ത്തിക്(20) മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീനാഥ് അരവിന്ദും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗെയിലുമാണ് പഞ്ചാബിനെ തകര്‍ത്തത്.

ബാംഗ്ലൂരിന്റെ സ്‌കോറില്‍ പകച്ചുപോയ പഞ്ചാബിന് ബാറ്റിങ്ങില്‍ കാലുറപ്പിക്കാന്‍ പോലുമാവാതെ തോല്‍വി സമ്മതിക്കേണ്ടിവന്നു. ഇലവന്‍സ് ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റുപോലും ഗെയ്‌ലിന്റെ പ്രടനം കണ്ട് കണ്ണുതള്ളിയ അവസ്ഥയിലായി. പഞ്ചാബിന്റെ കുന്തമുനയായ ഉദയതാരം പോള്‍ വാല്‍ത്തട്ടിയ്ക്കും ഇത്തവണ മികവു പുലര്‍ത്താന്‍ കഴിയാതെ പോയത് അവരുടെ നിലതെറ്റിച്ചു.

ബാറ്റിങ് വെടിക്കെട്ടിനു പിന്നാലെ പന്തുകൊണ്ടും അത്ഭുതം കാട്ടിയ ഗെയ്ല്‍ ഐപിഎല്‍ ലേലത്തില്‍ തന്നെ കണ്ടില്ലെന്നു നടിച്ചവരെ പശ്ചാത്താപക്കടലില്‍ മുക്കിത്താഴ്ത്തി. ലേലത്തില്‍ പ്രമുഖ ടീമുകളെല്ലാം ഗെയ്‌ലിനെ തഴഞ്ഞിരുന്നു.

ഒടുക്കം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലുള്‍പ്പെടുത്തിയപ്പോള്‍ താന്‍ ട്വിന്റ്ട്വിന്റിയ്ക്ക് ചേര്‍ന്ന കളിക്കാരനാണെന്നും തന്നെ തഴഞ്ഞവര്‍ നിരാശരാകുമെന്നും പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഗെയ്‌ലില്‍ സ്വന്തം വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കിമാറ്റി. കളം നിറഞ്ഞാടിയ ഈ കരുത്ത് സ്വന്തമാക്കാന്‍ കഴിയാതെപോയ ടീമുകള്‍ എന്തായാലും ഒന്ന് നിരാശപ്പെട്ടിട്ടുണ്ടാകുമെന്നുറപ്പ്, അത്രയ്ക്കായിരുന്നു കളത്തില്‍ ഈ ജെമൈക്കക്കാരന്റെ വീര്യം.

Story first published: Saturday, May 12, 2012, 15:44 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+