ഐപിഎല്ലിനെതിരെ വീണ്ടും മാധ്യമങ്ങള്‍
ദില്ലി : പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രീകരിക്കുന്ന മത്സര ഫോട്ടോകള്‍ ഐപിഎല്ലിന് സൗജന്യമായി നല്‍കണമെന്ന നിബന്ധനയ്ക്കെതിരെ വീണ്ടും എഡിറ്റേഴ്സ് ഗില്‍ഡിന്റെ പ്രതിഷേധം.
ഈ വ്യവസ്ഥ മാധ്യമങ്ങള്‍ക്ക് അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡി, ബിസിസിഐ പ്രസിഡന്റ് ശരദ് പവാര്‍ എന്നിവര്‍ക്ക് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കത്തു നല്‍കി.
ദിനപത്രങ്ങളിലും വെബ് സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന ഫോട്ടോകളിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ഐപിഎല്ലിന് അധികാരമില്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ചെയര്‍മാന്‍ സച്ചിതാനന്ദമൂര്‍ത്തി വ്യക്തമാക്കി.
ഐപിഎല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകളിന്മേല്‍ എഡിറ്റേഴ്സ് ഗില്‍ഡും ന്യൂസ് പേപ്പര്‍ സൊസൈറ്റിയും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഇളവുകള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് മാധ്യമ സംഘടനകള്‍ വ്യക്തമാക്കിയതോടെ തര്‍ക്കം വീണ്ടും രൂക്ഷമാവുന്നു.
ഐപിഎല്‍ മത്സരങ്ങളുടെ ഫോട്ടോകളിന്മേല്‍ തങ്ങള്‍ക്കുളള ഉടമസ്ഥാവകാശം വിട്ടുകൊടുക്കാനാവില്ലെന്നാണ് സംഘാടകരുടെ നിലപാട്. പത്രങ്ങളില്‍ ഉപയോഗിക്കാത്ത ആറു ഫോട്ടോകള്‍ കൂടി അതാത് പത്രങ്ങളുടെ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാമെന്നാണ് ഐപിഎല്‍ മുന്നോട്ടു വെച്ച പരിഹാര നിര്‍ദ്ദേശം. ഒരു മണിക്കൂറിനകം ചിത്രങ്ങള്‍ ഐപിഎല്‍ വെബ് സൈറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യണമെന്ന ആവശ്യം അഭ്യര്‍ത്ഥനയാക്കി മാറ്റുകയും ചെയ്തു.
ഫലത്തില്‍ ഫോട്ടോകള്‍ ഐപിഎല്ലിന് തന്നെ ലഭിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ല. കര്‍ശനമായ ആവശ്യം അഭ്യര്‍ത്ഥനയായി രൂപം മാറിയെന്നല്ലാതെ അടിസ്ഥാന നിലപാടില്‍ വ്യത്യാസമില്ല.
യുക്തിരഹിതമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താനുളള ക്രിക്കറ്റ് മുതലാളിമാരുടെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications