ചെകുത്തന്മാര്‍ നിറഞ്ഞാടി പടയാളികള്‍ വീണു
മുംബൈ: ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ക്ക് മുന്നില്‍ ഐപിഎല്ലിലെ കന്നിക്കാരായ പൂനെ പടയാളികള്‍ക്ക് അടിപതറി. പുനെ വാരിയേഴ്‌സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് നാലാം സീസണിലെ ആദ്യജയം കുറിച്ചു. ടോസ് നേടിയ ഡെയര്‍ ഡെവിള്‍സ് പുനെയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

തോറ്റെന്നു കരുതിയ മത്സരമാണ് സമചിത്തത കൈവിടാതെ ഡെയര്‍ ഡെവിള്‍സ് ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ചു പിടിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പുനെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് നാലു പന്തുകള്‍ ശേഷിക്കെയാണു ജയമുറപ്പിച്ചത്. പുനെ നായകന്‍ യുവരാജ് സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനം ( 32 പന്തില്‍ പുറത്താകാതെ 66 റണ്‍സും നാലു വിക്കറ്റും ) മറികടന്നാണു വീരേന്ദര്‍ സേവാഗിന്റെ നേതൃത്വത്തിലുള്ള ഡെവിള്‍സ് ജയമറിഞ്ഞത്. യുവിയുടെ അധ്വാനം തീര്‍ത്തും നിഷ്പ്രഭമാക്കിയാണ് ചെകുത്താന്മാര്‍ വിജയത്തിലെത്തിയത്.
ആരണ്‍ ഫിഞ്ച് (12 പന്തില്‍ 25), വേണുഗോപാല റാവു (20 പന്തില്‍ 31), ജെയിംസ് ഹോപ്‌സ് (നാലു പന്തില്‍ പുറത്താകാതെ 13 ) എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ജയം ഡല്‍ഹിയുടേതാക്കിയത്. നേരത്തെ ഓപ്പണര്‍മാരായ സേവാഗും (23 പന്തില്‍ 37) ഡേവിഡ് വാര്‍ണറും (28 പന്തില്‍ 46) മികച്ച തുടക്കം നല്‍കിയിരുന്നു.
ഇര്‍ഫാന്‍ പഠാനെയും നമാന്‍ ഓജയെയും അടുത്തത്തടുത്ത പന്തുകളില്‍ പുറത്താക്കി യുവരാജ് പുനെയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. ഒരറ്റത്തു വിക്കറ്റ് വീഴുമ്പോഴും പതറാതെ റണ്ണെടുക്കാനായതാണു ഡല്‍ഹിയ്ക്ക് കരുത്തായത്. യുവരാജിനെക്കൂടാതെ ഓപ്പണര്‍ ജെസീ റൈഡറും (27 പന്തില്‍ 60 ) അര്‍ധ സെഞ്ചുറി നേടി. മത്സരം തോറ്റെങ്കിലും യുവിയാണു മാന്‍ ഓഫ് ദ് മാച്ച്.
പുനെ വാരിയേഴ്‌സിനെ ഐപിഎല്ലിലെ ആദ്യതോല്‍വിയിലേക്ക് തള്ളിയിട്ട് ആദ്യരണ്ടുകളികളിലും പരാജയപ്പെട്ടതിന്റെപേരില്‍ അപഹാസ്യരായ ഡല്‍ഹി അഭിമാനകരമായ വിജയം നേടി മടങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications