Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡക്കാന്‍ പുനെയെ പുറത്താക്കി

മുംബൈ: മത്സരങ്ങളില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന പുനെ വാറിയേഴ്‌സിനെ ഒടുവില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് പറത്തി. തോല്‍വിയോടെ പുനെ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.തിങ്കളാഴ്ച മുംബൈയില്‍ ഡിവൈപാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പുനെ വാറിയേഴ്‌സിനു നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെക്കാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

Deccan Chargers

34 റണ്‍സ് നേടിയ സണ്ണി സൊഹാലും 28 റണ്‍സ് നേടിയ ശിഖര്‍ ധവാനുമാണ് ഡെക്കാന്റെ വിജയം അനായാസമാക്കിയത്. നായകന്‍ കുമാര്‍ സംംക്കാര 28 റണ്‍സും ജീന്‍ പോള്‍ ഡുമിനി 23 റണ്‍സും നേടി.
നേരത്തെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡെക്കാന്‍ ബൗളര്‍മാര്‍ റണ്ണൊഴുകുന്ന പിച്ചില്‍ അടിച്ചു തകര്‍ക്കാനനുവദിക്കാതെ പുനെ ബാറ്റ്‌സ്മാന്മാരെ അക്ഷരാര്‍ത്ഥത്തില്‍ തളയ്ക്കുകയായിരുന്നു.
28 പന്തില്‍ നിന്നു 37 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനു മാത്രമാണ് പുനെ ടീമില്‍ പിടിച്ചു നില്‍ക്കാനായത്. മാര്‍ഷിനു പുറമേ 23 റണ്‍സ് വീതം നേടിയ നായകന്‍ യുവരാജ് സിംഗും മനീഷ് പാണ്ഡെയുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഡെക്കാനു വേണ്ടി ഡാനിയല്‍ ക്രിസ്റ്റിയന്‍, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജീന്‍ പോള്‍ ഡുമിനിയും ഡെയ്ല്‍ സ്‌റ്റെയിനും ഓരോ വിക്കറ്റ് സ്വന്തമാക്കി ഇവര്‍ക്കു പിന്തുണ നല്‍കി.

ടോസ് നേടിയ ഡെക്കാന്‍ നായകന്‍ കുമാര്‍ സംഗക്കാര ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഡെക്കാന്‍ ബൗളര്‍മാരുടെ പ്രകടനം. പുനെയ്ക്കു വേണ്ടി ഇന്നിംഗ്‌സ് തുറന്ന ജസി റൈഡറും(18) മനീഷ് പാണ്ഡെയും തുടക്കത്തില്‍ മിന്നു ബാറ്റിംഗ് പുറത്തെടുത്തെങ്കിലും സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ കളി ഡെക്കാന്റെ വരുതിയിലായി. 23 പന്തുകള്‍ക്കിടയില്‍ 14 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയ പുനെയ്ക്ക് പിന്നീട് കരകയറാനായില്ല.

Story first published: Saturday, May 12, 2012, 15:01 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+