ഒടുക്കം ഡക്കാന്‍ ചാര്‍ജായി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വീണ്ടും തോല്‍വിയുടെ കയ്പ്. റോയല്‍സിനെ 33 റണ്‍സിനാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് തോല്‍പ്പിച്ചത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നിശ്ചിത 20 ഓവറില്‍ 175 റണ്‍സ് അടിച്ചു കൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

ടോസ് നേടിയ ബാംഗ്ലൂര്‍ ഡെക്കാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടി മിന്നുന്ന അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഭരത് ചിപ്ലിയാണ് ഡെക്കാന്റെ വിജയശില്‍പി.
ചിപ്ലിക്കു പുറമേ 38 റണ്‍സ് നേടിയ ഓപ്പണര്‍ സണ്ണി സൊഹാല്‍, 36 റണ്‍സ് നേടിയ നായകന്‍ കുമാര്‍ സംഗക്കാര, 22 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനി എന്നിവരാണ് ഡെക്കാന്റെ മറ്റു പ്രമുഖ സ്‌കോറര്‍മാര്‍. ബാംഗ്ലൂരിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ സഹീര്‍ ഖാനാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഡെക്കാന്റെ മാരകമായ പേസ് ബൗളിംഗിനു മുന്നില്‍ അവരുടെ മുന്‍നിര തകര്‍ന്നപ്പോള്‍ 71 റണ്‍സ് നേടിയ വിരാട് കോഹ്ലിക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
51 പന്തില്‍ നിന്നു അഞ്ചു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് കോഹ്ലി 71 റണ്‍സ് നേടിയത്. 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നും 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മന്‍പ്രീത് ഗോണിയുമാണ് ചലഞ്ചേഴ്‌സിനെ തകര്‍ത്തത്.
ഐപിഎല്‍ ആദ്യ സീസണില്‍ ഏഴുതവണയും ഇത്തവണത്തെ ആദ്യമത്സരവും ഡക്കാന്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിരുന്നു. തോല്‍വികളുടെ പരമ്പരയ്ക്കാണ് വ്യാഴാഴ്ച ഡെക്കാണ്‍ ഫുള്‍സ്റ്റോപ്പിട്ടത്. സ്‌കോര്‍: ഡെക്കാണ്‍ ചാര്‍ജേഴ്‌സ് 20 ഓവറില്‍ അഞ്ചിന് 175. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഒമ്പതിന് 142. ചിപ്ലിയാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications