ചെന്നൈ വീണ്ടും സൂപ്പര്‍ കിങ്
ചെന്നൈ: ഐപിഎല്‍ നാലാം സീസണിലെ 14 ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനു മിന്നുന്ന ജയം. ശനിയാഴ്ച ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 21 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് അഞ്ചു വിക്കറ്റിന് 183 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം ഏഴു വിക്കറ്റിന് 162 റണ്‍സെന്ന നിലയില്‍ ഒതുങ്ങി. ഓപ്പണര്‍ മൈക്ക് ഹസിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് സൂപ്പര്‍ കിംഗ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 56 പന്തില്‍ നിന്നും പുറത്താകാതെ 83 റണ്‍സാണ് ഹസി അടിച്ചെടുത്തത്.

ഹസിയുടെ ദിനമായിരുന്നു ശനിയാഴ്ച, ഒരു സിക്‌സും 11 ഫോറും ഹസിയുടെ ബാറ്റില്‍നിന്നു പിറന്നു. മത്സരത്തിലെ താരവും ഹസിതന്നെയാണ്. മുരളി വിജയ് (21 പന്തില്‍ 31 റണ്‍സ്), സുരേഷ് റെയ്‌ന (16 പന്തില്‍ 29), നായകന്‍ എം.എസ്. ധോണി (16 പന്തില്‍ 22) എന്നിവരും മികച്ച പ്രകടനം നടത്തി.ഫീല്‍ഡിലെ പിഴവുകള്‍ക്ക് ബാംഗ്ലൂര്‍ കനത്ത വിലയാണ് നല്‍കേണ്ടിവന്നത്. രണ്ടുതവണയാണ് ഹസ്സിയെ കുരുക്കാനുള്ള അവസരം ബാംഗ്ലൂര്‍ പട കൈവിട്ടത്. ഒരുവട്ടം മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും മറ്റൊരിക്കല്‍ മായങ്ക് അഗര്‍വാളുമാണ് ഈ അവസരങ്ങള്‍ കളഞ്ഞുകുളിച്ചത്. ബാംഗ്ലൂരിന്റെ തിരിച്ചടിയില്‍ 44 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി വിലിയേഴ്‌സിന്റെ ഇന്നിങ്‌സ് മാത്രമാണ് എടുത്തുപറയാനുള്ളത്. ആദ്യ ഓവറിലെ രണ്ടാംപന്തില്‍ ദില്‍ഷനും രണ്ടാമത്തെ ഓവറിലെ രണ്ടാം പന്തില്‍ അസദ് പഠാനും പുറത്തായപ്പോള്‍ത്തന്നെ ബാംഗ്ലൂരിന്റെ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. വിരാട് കോലിയും (28 പന്തില്‍ 35) ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ബാംഗ്ലൂരിലെ ലക്ഷ്യത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും കോലി പുറത്തായതോടെ ആ പ്രതീക്ഷയും അവസാനിച്ചു.
റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി റയന്‍ നൈനാന്‍, വാന്‍ ഡര്‍ വാത്ത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സഹീര്‍ ഖഖാന്‍ ഒരു വിക്കറ്റും നേടി. ഫോമിലുള്ള ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ ആദ്യ പന്തില്‍തന്നെ പുറത്തായത് റോയല്‍ ചലഞ്ചേഴ്‌സിനെ ഉലച്ചു. ചെന്നൈയ്ക്കു വേണ്ടി ആല്‍ബി മോര്‍ക്കല്‍, സുരജ് രണ്‍ദീവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ടിം സൗത്തി, ആര്‍. അശ്വിന്‍, ഷദാബ് ജകാതി എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications