ഹസി സൂപ്പര്‍; റോയല്‍സിന് തോല്‍വി
ചെന്നൈ: മൈക്ക് ഹസിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ തിളക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രാജസ്ഥാന്‍ രാജാക്കന്മാര്‍ക്കെതിരെ മിന്നുന്ന ജയം. എട്ടുവിക്കറ്റിനാണ് ചെന്നൈ കിങ്‌സ് റോയല്‍സിനെ തുരത്തിയത്. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വോണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 148 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിംഗ്‌സിനെ ഹസിയുടെയും (55 പന്തില്‍ പുറത്താകാതെ 79) സുരേഷ് റെയ്‌നയുടെയും (51 പന്തില്‍ 61) അര്‍ധ സെഞ്ചുറികള്‍ വിജയതീരത്തെത്തിച്ചു.

ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത രാഹുല്‍ ദ്രാവിഡും ഷെയ്ന്‍ വാട്‌സണും (26 പന്തില്‍ 32) 86 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ചെന്നൈ ആഞ്ഞടിച്ചതോടെ വിക്കറ്റ് വീഴ്ച തുടങ്ങി. വാട്‌സണിനെ ഷദാബ് ജകാതി സ്വന്തം ബൗളിംഗില്‍ പിടികൂടിയതാണു മത്സരത്തിലെ വഴിത്തിരിവായത്. രാഹുല്‍ ദ്രാവിഡിന്റെ (51 പന്തില്‍ 66) മികവാണ് റോയല്‍സിന് തരക്കേടില്ലാത്ത സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍ മുരളി വിജയ് (5) നേരത്തെതന്നെ പുറത്തായപ്പോള്‍ മാത്രമാണു രാജസ്ഥാനു ജയസാധ്യതയുണ്ടായിരുന്നത്. റോയല്‍സ് നിരയില്‍ ഓഫ് സ്പിന്നര്‍ ജൊഹാന്‍ ബോത്തയ്ക്കും നായകന്‍ ഷെയ്ന്‍ വോണിനും മാത്രമാണു ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവയ്ക്കാനായത്. രാജസ്ഥാന്‍ ബൗളര്‍മാരെ ഹസി അക്ഷരാര്‍ത്ഥത്തില്‍ നിലംതൊടീക്കാതെ പറത്തുകയായിരുന്നു. ഒരു സിക്‌സറും എട്ടു ഫോറുമാണ് ഹസി അടിച്ചുകൂട്ടിയത്. കളം നിറഞ്ഞു കളിച്ച ഹസിയാണു കളിയിലെ താരം. അര്‍ധ സെഞ്ചുറിയോടെ റണ്‍ വേട്ടക്കാരില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്തള്ളി ഒന്നാമനാകാനും ഈ കളിയോടെ ഹസിക്കായി.
അശോക് മെനരിയ (2), ബോത്ത (8), അജിന്‍ക്യ രഹാനെ (4) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് അവര്‍ക്കു തിരിച്ചടിയായി രഹാനെയും റോസ് ടെയ്‌ലറിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ആല്‍ബി മോര്‍ക്കല്‍ രാജസ്ഥാന്റെ കുതിപ്പു തടഞ്ഞു. ടെയ്‌ലര്‍ 14 പന്തില്‍ 20 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണു പുറത്താകുന്നത്. ചെന്നൈയ്ക്കു വേണ്ടി മോര്‍ക്കലിനെ കൂടാതെ ഷദാബ് ജകാതി രണ്ടു വിക്കറ്റെടുത്തു. ആര്‍. അശ്വിനും സുരജ് രണ്‍ദീവും ഓരോ വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications