ചെകുത്താന്മാര്‍ക്ക് ഡെക്കാന്‍ ഷോക്ക്
ദില്ലി: ദില്ലിയില്‍ ചെകുത്താന്മാര്‍ക്ക് ഡെക്കാന്‍ പടയുടെ ഷോക് ട്രീറ്റ്‌മെന്റ്. തുടക്കത്തിലെ അലസതമാറി ഡെക്കാന്‍ നല്ല ചാര്‍ജിലെത്തിയ കാഴ്ചയാണ് ചൊവ്വാഴ്ച ദില്ലിയില്‍ കണ്ടത്. കുമാര്‍ സംഗക്കാരയുടെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് വീരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 16 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡെക്കാന്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

48 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെ 51 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹി നിരയിലെ ടോപ്‌സ്‌കോറര്‍. വാര്‍ണര്‍ക്കു പുറമേ 23 റണ്‍സ് നേടിയ യോഗേഷ് നാഗര്‍, 21 റണ്‍സ് നേടിയ വേണുഗോപാല്‍ റാവു എന്നിവര്‍ക്കു മാത്രമാണ് ഡെക്കാന്‍ ബൗളിംഗിനെതിരേ കാര്യമായി ബാറ്റുചലിപ്പിക്കാന്‍ കഴിഞ്ഞത്. നായകന്‍ സേവാഗിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഡല്‍ഹി വിജയലക്ഷ്യം പിന്തുടരാന്‍ ആരംഭിച്ചത്. ആറു പന്ത് നേരിട്ട് മൂന്നു ബൗണ്ടറികളോടെ 12 റണ്‍സ് നേടിയ സേവാഗ് ഏഴാം പന്തില്‍ പുറത്തായതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. സ്പിന്നര്‍ ഹര്‍മീത് സിംഗിന്റെ പന്തില്‍ ഡാനിയല്‍ ക്രിസ്റ്റിയനാണ് ഡല്‍ഹി നായകനെ തളച്ചത്. തൊട്ടു പിന്നാലെ നമാന്‍ ഓജയും(2) ആരോണ്‍ ഫിഞ്ചും(0) കാര്യമായ നേട്ടമില്ലാതെ മടങ്ങിയപ്പോള്‍ മൂന്നിനു 38 എന്ന നിലയിലായി ചെകുത്താന്മാര്‍. ഇവിടെ നിന്ന് റുവുവും വാര്‍ണറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 52 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ഇരുവരും വഴിപിരിഞ്ഞു. റാവുവിനെ പുറത്താക്കി അമിത് മിശ്രയാണ് ഡെക്കാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒമ്പത് റണ്‍സ് കൂടി ബോര്‍ഡില്‍ എത്തിയപ്പോള്‍ വാര്‍ണറും മടങ്ങി.
തുടര്‍ന്ന് വാലറ്റത്ത് നാഗറും ജയിംസ് ഹോപ്‌സും(17) നടത്തിയ കടന്നാക്രമണമാണ് തോല്‍ക്കമെന്നുറപ്പായ ഡല്‍ഹിയെ മാന്യമായ നിലയിലെത്തിച്ചത്. ഡെക്കാനു വേണ്ടി ക്രിസ്റ്റിയനും ഹര്‍മീത് സിംഗും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രഗ്യാന്‍ ഓജ, മിശ്ര, ശിഖര്‍ ധവാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.നേരത്തെ ഓപ്പണര്‍ സണ്ണി സൊഹാലിന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയും(62), നായകന്‍ കുമാര്‍ സംഗക്കാരയുടെയും(49) മധ്യനിര താരം കാമറൂണ്‍ വൈറ്റിന്റെയും(31) മികച്ച ബാറ്റിംഗാണ് ഡെക്കാനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 41 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെയാണ് സൊഹാല്‍ 62 റണ്‍സ് നേടിയത്. ഡല്‍ഹിക്കു വേണ്ടി അശോക് ദിന്‍ഡ, ഇര്‍ഫാന്‍ പഠാന്‍, ജയിംസ് ഹോപ്‌സ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications