മുംബൈ: ഐപിഎല്‍ നാലാം സീസണില്‍ കളിയ്ക്കുന്നതില്‍ നിന്നും പഞ്ചാബ് കിങ്സ് ഇലവന്, രാജസ്ഥാന് റോയല്‍ എന്നീ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത.
പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ അടിയന്തരയോഗം ചേരുമെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വിളിച്ചു. മുംബൈയില്‍ ഞായറാഴ്ചയാണു യോഗം.
കൊച്ചി ഐപിഎല്‍ ടീമിന്റെ ഫ്രാഞ്ചൈസി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ടീം അധികൃതര്‍ വെള്ളിയാഴ്ച ബിസിസിഐയ്ക്കു കൈമാറിയിരുന്നു. എന്നാല്‍ രേഖകളില്‍ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ചത്തെ യോഗത്തില്‍ കൊച്ചി ടീം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കൊച്ചി ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്പനി രൂപീകരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷനും ശശി തരൂര്‍ എംപിയും ഇടപെടല്‍ നടത്തിയിരുന്നു.
രാജസ്ഥാന് റോയല്‍ ചലഞ്ചേഴ്സിനെതിരെയും യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചനകളുണ്ട്. ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ടീമില്‍ ലളിത് മോഡിക്ക് രഹസ്യമായി ഓഹരിയുണ്ടെന്നാണ് ആരോപണം.