
ഇല്ലാതായ കൊച്ചി ടസ്‌ക്കേഴ്‌സിന്റെ കളിക്കാര്‍ക്കുവേണ്ടി ഈ വര്‍ഷം അവസാനം താരലേലം നടത്താനും ഗവേണിങ് ബോഡി യോഗത്തില്‍ തീരുമാനമായി. മുത്തയ്യന്‍ മുരളീധരന്‍, ബ്രന്‍ഡന്‍ മെക്കല്ലം, മഹേല ജയവര്‍ധനെ, പാര്‍ഥിവ് പട്ടേല്‍, ശ്രീശാന്ത്, വിനയ്കുമാര്‍. രവീന്ദ്ര ജഡേജ എന്നിവരാണ് കൊച്ചി ടീമിലെ മുന്‍നിരതാരങ്ങള്‍.
ആദ്യ മൂന്ന് സീസണിലേത് പോലെ ഇത്തവണയും മത്സരങ്ങള്‍ ഹോം ആന്‍ഡ് എവെ ഫോര്‍മാറ്റില്‍ കളിക്കാനും യോഗത്തില്‍ തീരുമാനമായി. ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
കഴിഞ്ഞ മാസമാണ് ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിക്കൊണ്ട് തീരുമാനമെടുത്തത്. ടീമുടമകള്‍ ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അംഗീകാരം റദ്ദു ചെയ്തത്.