ശ്രീശാന്തും റിയ സെന്നും പ്രണയത്തില്‍
കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നും വാര്‍ത്തകളിലെ താരമാണ്. അത് ലോകകപ്പായാലും ഐപിഎല്‍ ആയാലും ഒന്നുകില്‍ മികവുകൊണ്ട് അല്ലെങ്കില്‍ കഴിവുകേടുകൊണ്ട് ശ്രീ ശ്രദ്ധനേടിയിരിക്കും. ഇപ്പോഴിതാണ് ഐപിഎല്ലിന്റെ നാലാം മാമാങ്കകാലത്ത് ശ്രീ പുതിയൊരു ഗോസിപ്പില്‍ അകപ്പെട്ടിരിക്കുന്നു.

ശ്രീശാന്തും നടി റിയ സെന്നും തമ്മില്‍ പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീയും റിയയും തമ്മില്‍ ഏറെനാളായി പ്രണയത്തിലാണെന്ന് ഇന്ത്യടുഡേ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയെ പുച്ഛിച്ചുതള്ളിക്കൊണ്ട് റിയസെന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിഷുദിനത്തില്‍ ഇന്ത്യാടുഡേയുടെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റ റിയ സെന്നും ശ്രീശാന്തും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലാണെന്ന് വെബ്‌സൈറ്റിലെ വാര്‍ത്ത പറയുന്നു. മൂംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തിലെ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ റിയ സെന്‍ എത്തിയിരുന്നുവത്രേ. ശ്രീശാന്ത് ഓരോ പന്തെറിയുമ്പോഴും പ്രാര്‍ഥനയില്‍ മുഴുകിയ റിയ സെന്നിന്റെ സാന്നിധ്യം കൊച്ചി ടീമിന് പ്രോത്‌സാഹനമായെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
പ്രമുഖ ജ്വല്ലറിയായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ പരസ്യചിത്രീകരണത്തിനിടെയാണ് ഇരുവരും
ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. തുടര്‍ന്ന് ഇവര്‍ അടുത്ത
കൂട്ടുകാരായി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്രീശാന്തിന്റെ നിര്‍ബന്ധപ്രകാരമാണ് ബംഗാളിയായ റിയ സെന്‍ കൊച്ചി ടീമിന്റെ അംബാസിഡറായത്.
ടീമിനൊപ്പം നില്‍ക്കുന് ചിത്രം റിയ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ത്യാടുഡേ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ വാര്‍ത്ത വെറും മണ്ടത്തരമാണെന്ന് പരിഹസിച്ചുകൊണ്ട് റിയ സെന്നും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിയ ശ്രീശാന്ത് പ്രണയവാര്‍ത്തകളെ നിരാകരിച്ചത്. ഇന്ത്യടുഡേ പോലുള്ള ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് റിയ കുറ്റപ്പെടുത്തുന്നു.
'മത്സരത്തിനിറങ്ങാത്ത ഒരാളെ ഞാനെങ്ങനെ പ്രോത്സാഹിപ്പിച്ചുവെന്ന് ഇന്ത്യാടുഡേ വ്യക്തമാക്കണം. മുംബൈയില്‍ നടന്ന മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിട്ടേയില്ല. ഈ വാര്‍ത്ത കള്ളമാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവെന്തെങ്കിലും വേണോ?' റിയ ചോദിക്കുന്നു.
പലപെണ്‍കുട്ടികളുടെയും പേരിനൊപ്പം ശ്രീശാന്തിനെ കുട്ടിക്കെട്ടുന്ന ഗോസിപ്പ് വാര്‍ത്തകള്‍ ഇതിനുമുമ്പും ഒട്ടേറെ വന്നിട്ടുണ്ട്. 2008ല്‍ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ശ്രീശാന്തിനൊപ്പം അരങ്ങുതകര്‍ത്ത ഹിന്ദി
സീരിയല്‍ നടി സുര്‍വീന്‍ ചൗളയായിരുന്നു ആദ്യ ഗോസിപ്പ് കഥയിലെ നായിക.
പിന്നീട് ബോളിവുഡ് നടി മിനിഷ ലാമ്പയുമായി ശ്രീശാന്ത് പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നു. കന്നഡ താരം സഞ്ജന, മലയാളിനടി ലക്ഷ്മി റായ് എന്നിവരും പല കാലങ്ങളിലായി ശ്രീശാന്തിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications