Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനു പകരം ദ്രാവിഡും ഇന്‍സമാമും ലോകഇലവനില്‍

ദുബായ്: ഐസിസി സൂപ്പര്‍ സീരിസില്‍ ആസ്ത്രേലിയയ്ക്കെതിരെ കളിക്കുന്ന ലോകഇലവനില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പകരം രാഹുല്‍ ദ്രാവിഡിനെയും ഇന്‍സമാം ഉള്‍ ഹഖിനെയും ഉള്‍പ്പെടുത്തി.

ലോകഇലവനില്‍ ടെസ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ദ്രാവിഡ് സച്ചിനു പകരം ഏകദിന ടീമിലും ഇന്‍സമാം ടെസ്റ് ടീമിലുമാണ് സ്ഥാനം പിടിച്ചത്. ഇന്‍സമാമിനെ നേരത്തെ ഏകദിനടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷേല ഗിബ്സ് പരിക്കു മൂലം പിന്‍വാങ്ങിയതിനാല്‍ പകരം വെസ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിനെ ലോകഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തോളിന് പരിക്കേറ്റ സച്ചിനോട് വിശ്രമം തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് ലോക ഇലവനില്‍ നിന്നും പിന്‍വാങ്ങിയത്.

Story first published: Wednesday, December 7, 2011, 14:21 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+