Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടസ്‌കേഴ്‌സിന്റെ മത്സരത്തിന് ഭീകരഭീഷണി

ദില്ലി: ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ഐപിഎല്‍ മത്സരത്തിന് തീവ്രവാദ ഭീഷണി. ഇന്റലിജന്റ്‌സ് വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചി ഡസ്‌കേഴ്‌സ് കേരളയും കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് അന്ന് ഏറ്റുമുട്ടുന്നത്. ലഷ്‌കറെ തോയ്ബ, ഇന്ത്യന്‍ മുജാഹീദ്ദീന്‍ എന്നിവ മത്സരത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഭീഷണിയെ തുടര്‍ന്ന് സ്‌റ്റേഡിയത്തിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു.

നഗരത്തില്‍ കളി നടക്കുന്ന ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പട്രോളിംഗും വാഹനപരിശോധനയുമുള്‍പ്പെടെ പഴുതടച്ചുള്ള നിരീക്ഷണത്തിനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+