ഇന്ത്യാക്കാര്‍ വിരണ്ടുപോയെന്ന് സ്റ്റെയിന്‍
അഹമ്മദാബാദ് : ഡെയില്‍ സ്റ്റെയിന്‍ തികഞ്ഞ സന്തോഷത്തിലാണ്. ഗെയിം പ്ലാനും തന്റേടവുമില്ലാതെ കളത്തിലിറങ്ങിയ വിഖ്യാതമായ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടി പവലിയനിലിട്ടതിന്റെ സന്തോഷം ഈ ചെറുപ്പക്കാരന്‍ മറച്ചു വെയ്ക്കുന്നില്ല. ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോഴേയ്ക്കും പേടിച്ചു ചുരുണ്ടു പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുറിവില്‍ ഉപ്പു പുരട്ടിയത് സ്റ്റെയിനിന്റെ പന്തുകളാണ്.
വ്യക്തമായ ഗെയിം പ്ലാനില്ലാതെ കളിക്കാനിറങ്ങിയാല്‍ സംഭവിക്കുന്ന അബദ്ധമാണ് ഇന്ത്യയ്ക്കുണ്ടായതെന്ന് സ്റ്റെയിന്‍ പരിഹസിക്കുന്നു. ആദ്യ രണ്ടു വിക്കറ്റ് പോയപ്പോഴേയ്ക്കും ഇന്ത്യാക്കാര്‍ ശരിക്കും വിരണ്ടിരുന്നു. പിന്നെ കൃത്യമായി പന്തെറിയുക മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നുളളൂ 24കാരനായ സ്റ്റെയിന്‍ പറയുന്നു.
കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സ്റ്റെയിന്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. വെറും 23 റണ്‍സ് വഴങ്ങി അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതു. വീരേന്ദ്ര സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും സ്റ്റമ്പുകള്‍ പിഴുത പന്തുകള്‍ സ്വിംഗ് ബൗളിംഗിനെ സ്നേഹിക്കുന്നവര്‍ എക്കാലവും ഓര്‍ത്തു വെയ്ക്കും.
ചെന്നൈയില്‍ സെവാഗില്‍ നിന്നേറ്റ പ്രഹരത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ചു തന്നെയാണ് തങ്ങള്‍ കളത്തിലിറങ്ങിയതെന്ന് സ്റ്റെയിന്‍ വ്യക്തമാക്കി. സെവാഗിനുളളത് കരുതിത്തന്നെ വെച്ചിരുന്നു. എങ്കിലും ദ്രാവിഡിന്റെ വിക്കറ്റാണ് തങ്ങളേറ്റവും വിലമതിക്കുന്നതെന്നും സ്റ്റെയിന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications