Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കാര്‍ വിശാലമനസ്‌ക്കരല്ല: ആഫ്രിദി

ഇസ്ലാമാബാദ്: ലോകം കീഴടക്കിയതിന്റെ ആവേശത്തില്‍ മുഴുകിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കെതിരെ പാക് ക്യാപ്റ്റന്‍ ആഫ്രിദി. പാകിസ്താനികളെപ്പോലെ ഇന്ത്യക്കാര്‍ വിശാലഹൃദയരല്ലെന്നാണ് സെമി തോറ്റ പാക് ക്യാപ്റ്റന്റെ വിമര്‍ശനം.

Afridi

ഇന്ത്യന്‍ മാധ്യമങ്ങളെയും ആഫ്രിദി വെറുതെവിടുന്നില്ല. തീര്‍ത്തും നെഗറ്റീവായ സമീപനമാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. പാകിസ്താനിലെ മാധ്യമങ്ങള്‍ ഇതിന്റെ നൂറിരട്ടി ഭേദമാണ്. പാകിസ്താനിലെ സാമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ആഫ്രിദി നടത്തിയത്.

ഞാന്‍ സത്യം പറയട്ടെ മുസ്ലീമുകളെയും പാകിസ്താനികളെയും പോലെയുള്ള നല്ല ഹൃദയം ഇന്ത്യക്കാര്‍ക്കില്ല. അള്ളാഹു നമുക്ക് നല്‍കിയ നിര്‍മ്മലവും വിശാലവുമായ ഹൃദയം അവര്‍ക്കുണ്ടെന്ന് തോന്നുന്നില്ല. അവരുമായി ജീവിയ്ക്കുകയോ ദീര്‍ഘകാല ബന്ധം പുലര്‍ത്തുകയോ സാധ്യമല്ലെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ 60 വര്‍ഷമായി പലപ്പോഴും നമ്മള്‍ സൗഹൃദം ശക്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടില്ല.

മൊഹാലി മത്സരത്തെ മോശമായ രീതിയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ സമീപിച്ചത്. നെഗറ്റീവായ റിപ്പോര്‍ട്ടുകളായിരുന്നു പലപ്പോഴും അവയില്‍ വന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അങ്ങനെ ഒരു സമീപനം ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യ-പാക് ബന്ധം വഷളാക്കുന്നത് മാധ്യമങ്ങളാണെന്നും ആഫ്രിദി പറഞ്ഞു.

മൊഹാലിയില്‍ നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു മത്സരം. 2008ലെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് നയതന്ത്രബന്ധത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായാണ് മത്സരത്തെ ഇരുരാജ്യങ്ങളും വിശേഷിപ്പിച്ചത്.

Story first published: Saturday, May 12, 2012, 16:12 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+